സേഫ് പദ്ധതി: അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വിഭാഗക്കാരുടെ ഭവനപൂർത്തീകരണവും ഭവനപുനരുദ്ധാരണവും ലക്ഷ്യമിട്ടുകൊണ്ട് നടപ്പിലാക്കുന്ന സേഫ് പദ്ധതിയിലേക്ക് യോഗ്യരായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയായിരിക്കണം.2006 ഏപ്രിൽ 1-ന് ശേഷം ഭവനനിർമ്മാണം പൂർത്തിയാക്കുകയോ അല്ലെങ്കിൽ അവസാന ഗഡു കൈപ്പറ്റുകയോ ചെയ്തവരായിരിക്കണം. വീടിന്റെ വിസ്തീർണ്ണം 1000 സ്ക്വയർ ഫീറ്റ് വരെ ആയിരിക്കേണ്ടതാണ്.വീട് അപേക്ഷകന്റെയോ ഭാര്യയുടെയോ/ഭർത്താവിന്റെയോ പേരിൽ ഉള്ളതായിരിക്കണം.
കഴിഞ്ഞ 5 വർഷത്തിനുള്ളിൽ ഭവനനിർമ്മാണത്തിനോ ഭവനപുനരുദ്ധാരണത്തിനോ ഭവനപൂർത്തീകരണത്തിനോ സർക്കാർ ധനസഹായം ലഭിച്ചവരെയും, മുൻ വർഷങ്ങളിൽ അനുവദിച്ച ധനസഹായത്തിന്റെ അവസാന ഗഡു 5 വർഷത്തിനുള്ളിൽ കൈപ്പറ്റിയവരെയും ഈ പദ്ധതിയിലേക്ക് പരിഗണിക്കുന്നതല്ല.
നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം ജാതി സർട്ടിഫിക്കറ്റ്, കുടുംബ വാർഷിക വരുമാന സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, റേഷൻ കാർഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകർപ്പ്, വീടിന്റെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് (വിസ്തീർണ്ണം സഹിതം), വീടിന്റെ കാലപ്പഴക്കം സംബന്ധിച്ച സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ഒക്ടോബർ 31-നകം അതാതു ബ്ലോക്ക് / മുൻസിപ്പാലിറ്റി / കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകളിൽ സമർപ്പിക്കേണ്ടതാണ്.
ഫോൺ : 0484-2422256
- Log in to post comments