Skip to main content

ശാസ്ത്രീയ പശുപരിപാലന പരിശീലന പരിപാടി

പാലക്കാട്, തൃശൂര്‍ ജില്ലകളിലെ ക്ഷീരകര്‍ഷകര്‍ക്കായി ആലത്തൂര്‍ വാനൂരിലെ ക്ഷീരപരിശീലന കേന്ദ്രത്തില്‍ പരിശീലന പരിപാടി സംഘടിപ്പിക്കും. 'ക്ഷീര സംരംഭകത്വം ശാസ്ത്രീയ പശുപരിപാലനത്തിലൂടെ' വിഷയത്തില്‍ നവംബര്‍ മൂന്ന് മുതല്‍ ഏഴ് വരെയാണ് പരിശീലനത്തിന് 20 രൂപയാണ് പ്രവേശന ഫീസ്. പങ്കെടുക്കുന്ന കര്‍ഷകര്‍ ആധാര്‍/തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്, ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പ് എന്നീ രേഖകള്‍ ഹാജരാക്കണം. ഒക്ടോബര്‍ 31ന് വൈകിട്ട് നാലിനകം dd-dtc-pkd.dairy@kerala.gov.in, dtcalathur@gmail.com ഇ-മെയില്‍ വിലാസങ്ങള്‍ വഴിയോ 04922-226040, 9074993554 എന്നീ നമ്പറുകള്‍ മുഖേനയോ രജിസ്റ്റര്‍ ചെയ്യണം.

date