Skip to main content

സിവില്‍ എക്‌സൈസ് ഓഫീസര്‍ ശാരീരിക ക്ഷമതാ പരീക്ഷ

എക്‌സൈസ് ആന്‍ഡ് പ്രൊഹിബിഷന്‍ വകുപ്പില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ (പാര്‍ട്ട് 1 - നേരിട്ടുള്ള നിയമനം) (കാറ്റഗറി നമ്പര്‍: 564/2025) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ ശാരീരിക ക്ഷമതാ പരീക്ഷ ഒക്ടോബര്‍ 28, 29 തീയതികളില്‍ നടത്തും. മലപ്പുറം ജില്ലയിലെ കോട്ടയ്ക്കല്‍ പുത്തൂര്‍ ജംഗ്ഷന്‍ - ചേനക്കല്‍ ബൈപാസ് റോഡിലാണ് പരീക്ഷാ കേന്ദ്രം. അസല്‍ തിരിച്ചറിയല്‍ രേഖ, പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത അഡ്മിഷന്‍ ടിക്കറ്റ്, ഫിസിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം നിര്‍ദ്ദേശിച്ച സ്ഥലത്ത് രാവിലെ 5ന് ഹാജരാകണം. ജനറല്‍, ബൈട്രാന്‍സ്ഫര്‍, എന്‍.സി.എ തസ്തികകളുടെ ചുരുക്കപ്പട്ടികകളില്‍ ഉള്‍പ്പെട്ട പൊതു ഉദ്യോഗാര്‍ഥികള്‍ക്ക് ടെസ്റ്റിന് ഒരു അവസരം മാത്രമേ അനുവദിക്കൂ.

date