Post Category
സൗജന്യ മൊബൈൽ ഫോൺ റിപ്പയറിങ് പരിശീലനം
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ 30 ദിവസത്തെ മൊബൈൽ ഫോൺ റിപ്പയറിങ് & സർവീസിൽ സൗജന്യ പരിശീലനം നൽകുന്നു. 18 നും 49 നും ഇടയിൽ പ്രായമുള്ളവർക്ക് പങ്കെടുക്കാം. താൽപ്പര്യം ഉള്ളവർ പാസ്പോർട്ട് വലിപ്പത്തിലുള്ള പടം-3 എണ്ണം, ആധാർ കാർഡ് പകർപ്പ്-2, റേഷൻ കാർഡ് പകർപ്പ്-2, എസ്എസ്എൽസി ബുക്ക് പകർപ്പ്-1, തൊഴിലുറപ്പ് കാർഡ് ഉണ്ടെങ്കിൽ പകർപ്പ്-1, കുടുംബശ്രീ അംഗം ആണെങ്കിൽ കുടുംബശ്രീ ത്രിഫ്റ്റ് ബുക്ക് പകർപ്പ്-1, സേവിങ്സ് ബാങ്ക് അക്കൗണ്ട് പാസ്ബുക്ക് പകർപ്പ്-1 എന്നിവ സഹിതം ഒക്ടോബർ 26 ന് രാവിലെ 10.30 ന് കലവൂർ, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന എസ്ബിഐ ആർ.എസ്.ഇ.ടി.ഐയിൽ പ്രവേശനത്തിനായി എത്തണം. ഫോൺ: 8330011815, 9746487851, 7034350967.
date
- Log in to post comments