Skip to main content

വർണ്ണോത്സവം ആദ്യഘട്ട മത്സരം 29 ന് 

 

ജില്ലാ ശിശുക്ഷേമ സമിതി നേതൃത്വത്തിൽ നവംബർ 14 ന് നടക്കുന്ന ശിശുദിന റാലി നയിക്കേണ്ട കുട്ടികളുടെ പ്രധാനമന്ത്രിയേയും പ്രസിഡൻ്റിനെയും തിരഞ്ഞെടുക്കാനുള്ള ആദ്യഘട്ട മത്സരം വർണ്ണോത്സവം ഒക്ടോബർ 29 ന് രാവിലെ 10 ന് ആലപ്പുഴ ജവഹർ ബാലഭവനിൽ ജില്ലാ കളക്ടർ ഷാജി വി നായർ ഉദ്ഘാടനം ചെയ്യും. എൽ. പി. വിഭാഗം പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്ന വിദ്യാർത്ഥിയായിരിക്കും കുട്ടികളുടെ പ്രധാനമന്ത്രി. യു. പി വിഭാഗം പ്രസംഗ മത്സരത്തിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കുന്ന വിദ്യാർത്ഥി പ്രസിഡന്റാകും. എൽ.പി. വിഭാഗത്തിന് ഹരിതകേരളം, ഞാൻ പ്രധാനമന്ത്രി ആയാൽ എൻ്റെ ഇന്ത്യയെ എങ്ങനെ മാറ്റും എന്നതാണ് പ്രസംഗ വിഷയങ്ങൾ. യു.പി, എച്ച്. എസ്, എച്ച്.എസ്.എസ്. വിഭാഗങ്ങളിലെ വിദ്യാത്ഥികൾക്ക് തൽസമയമാണ് വിഷയം നൽകുക. പ്രസംഗ മത്സരത്തോടൊപ്പം ദേശഭക്തി ഗാനമത്സരവും സംഘടിപ്പിക്കും. കൂടുതൽ 
വിവരങ്ങൾക്ക് ഫോൺ: 8891010637.

date