Post Category
സ്പോര്‍ട്സ് കിറ്റ് വിതരണം ചെയ്തു
കണ്ണൂര്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ തലശ്ശേരി മണ്ഡലത്തിലെ വിദ്യാലയങ്ങള്‍ക്കും ക്ലബ്ബുകള്‍ക്കും കോളജുകള്‍ക്കുമായി സ്പോര്‍ട്സ് കിറ്റുകള്‍ വിതരണം ചെയ്തു. 15 സ്ഥാപനങ്ങള്‍ക്കുള്ള കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം കാരായി രാജന് എം.എല്‍.എ നിര്‍വഹിച്ചു. തലശ്ശേരി നഗരസഭാ കൗണ്‍സിലര്‍ വി.എം. സുകുമാരന്‍ അധ്യക്ഷനായി.
ഫുട്ബോള്‍, എജിലിറ്റി ഹര്‍ഡില്‍സ്, എജിലിറ്റി ലാഡര്‍, കോണ്‍സ്, മാര്‍ക്കറുകള്‍, വിസില്‍, സൈക്കിള്‍ പമ്പ്, ബോള്‍ കാരി നെറ്റ്, ട്രെയിനിങ് ബിബ്സ് തുടങ്ങിയ കായിക ഉപകരണങ്ങള്‍ അടങ്ങിയ കിറ്റുകളാണ് വിതരണം ചെയ്തത്. ചടങ്ങില്‍ തിരുവങ്ങാട് ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ ഇ.എം. സത്യന്, പി.ടി.എ പ്രസിഡന്റ് യു. ബ്രിജേഷ്, സ്റ്റാഫ് സെക്രട്ടറി ശ്യാം കെ. ബാലന് എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments