Post Category
ക്ലറിക്കൽ അസിസ്റ്റന്റ് പരിശീലനം
ആലപ്പുഴ ജില്ലയിലെ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകൾ/ഗവ. പ്ലീഡർ ഓഫീസ് എന്നിവിടങ്ങളിലേയ്ക്ക് ക്ലറിക്കൽ അസിസ്റ്റന്റ് പരിശീലന പദ്ധതിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും ഒരു വിഷയത്തിൽ ബിരുദവും 6 മാസത്തിൽ കുറയാത്ത പി. എസ്.സി അംഗീകൃത കമ്പ്യൂട്ടർ കോഴ്സ് പാസ്സായ, പട്ടികജാതിയിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. നിയമന കാലാവധി 2 വർഷം. ഓണറേറിയം 12,000 രൂപ. ജാതി/വിദ്യാഭ്യാസ യോഗ്യത/പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, സാധുവായ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് കാർഡിന്റെ പകർപ്പ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം നവംബർ 13-നകം അപേക്ഷ നൽകണം. പ്രായ പരിധി 18-35.
ഫോൺ: 0477 2252548.
date
- Log in to post comments