*കുഴൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവം 2026 ന് തുടക്കമായി*
സംസ്ഥാന യുവജന ക്ഷേമ ബോർഡിന്റെയും കുഴൂർ ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കുഴൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവം-2026 ന് തുടക്കമായി. കേരളോത്സവത്തിന്റെ വിളംബരം കുറിച്ചുകൊണ്ട് കൊച്ചുകടവ് ജംഗ്ഷനിൽ നിന്നും ആരംഭിച്ച ക്രോസ് കൺട്രി മത്സരം പഞ്ചായത്ത് പരിസരത്ത് സമാപിച്ചു.
കേരളോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം കുഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിൽവി സേവ്യർ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എ. ജോജോ അധ്യക്ഷത വഹിച്ചു. മാള ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പോൾസൺ കൊടിയൻ, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ
കെ.ജെ. നിത കൃഷ്ണ, ബി.കെ. വിഭീഷ്, ആൻസി വർഗീസ്, പഞ്ചായത്ത് അംഗങ്ങളായ പി.എച്ച്. മുഹമ്മദ് ഫൗസി, ടി.ടി. സോംജിത്ത്, പി.എസ്. സുധീർ, പി.എ. ശിവൻ, ഷിബു പാറേക്കാടൻ തുടങ്ങിയവർ സംസാരിച്ചു. വരും ദിവസങ്ങളിൽ പഞ്ചായത്തിലെ വിവിധ വേദികളിലായി വിവിധ കലാ-കായിക മത്സരങ്ങൾ അരങ്ങേറും.
- Log in to post comments