ക്യാമ്പസ് റ്റു ബൂത്ത് ക്യാമ്പയിൻ നവംബർ 2 മുതൽ 7 വരെ
ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേർന്നു
സ്പെഷ്യൽ സമ്മറി റിവിഷന്റെ ഭാഗമായി വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ നവംമ്പർ രണ്ടു മുതൽ ഏഴു വരെ ജില്ലയിലെ ക്യാമ്പസുകൾ കേന്ദ്രീകരികരിച്ച് 'ക്യാമ്പസ് റ്റു ബൂത്ത്‘ എന്ന പേരിൽ സംഘടിപ്പിക്കുന്ന ഡ്രൈവുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറുടെ എം. എസ്. മാധവിക്കുട്ടിയുടെ അധ്യക്ഷതയിൽ കളക്ടറുടെ ചേമ്പറിൽ യോഗം ചേർന്നു.
2027 ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയാകുന്ന ജില്ലയിലെ സ്കൂൾ, കോളേജ് വിദ്യാർഥികളെ ഇലക്ടറൽ ലിറ്ററസി ക്ലബ്ബുകളുടെയും എൻ. എസ്. എസ്. വോളണ്ടിയർമാരുടെയും സഹായത്തോടെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനുള്ള നടപടികൾ ഊർജ്ജിതമാക്കാനാണ് യോഗം ചേർന്നത്.
ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ എ. കെ. പ്രതീഷ് 'ക്യാമ്പസ് റ്റു ബൂത്ത്' പരിപാടിയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി ജില്ലയിലെ സ്കൂൾ, കോളേജ് കോർഡിനേറ്റർമാർക്കുള്ള പരിശീലന പരിപാടി ഒക്ടോബർ 30 ന് നടത്താനും യോഗത്തിൽ തീരുമാനമായി.
യോഗത്തിൽ കൊളീജിയറ്റ് എജ്യുക്കേഷൻ ഡയറക്ടറേറ്റിലെ അക്കൗണ്ട്സ് ഓഫീസർ പി. ഷരീന, കോഴിക്കോട് റീജിയണൽ ഡയറക്ടറേറ്റ് ഓഫ് ടെക്നിക്കൽ എജ്യുക്കേഷൻ ജോയിന്റ് ഡയറക്ടർ ഡോ. അഹമ്മദ് സെയ്ദ്, കാലിക്കറ്റ് സർവകലാശാല എൻ. എസ്. എസ്. ജില്ലാ കോർഡിനേറ്റർ ഫസീൽ അഹമ്മദ്, ഹയർ സെക്കൻഡറി വിഭാഗം എൻ. എസ്. എസ്. റീജിയണൽ പ്രോഗ്രാം കൺവീനർ മുഹമ്മദ് സിരി,
വടകര വി. എച്ച്. എസ്. ഇ. അസിസ്റ്റന്റ് ഡയറക്ടർ കെ. റസീന, കോഴിക്കോട് ആർ. ഡി. ഡി. എസ്.സുധ, കോളേജ് ഇലക്ടറൽ ലിറ്ററസി ക്ലബ് കോർഡിനേറ്റർ എ. നിജീഷ്, കളക്ടറേറ്റ് തിരഞ്ഞെടുപ്പ് വിഭാഗം ജെ.എസ്. എസ്. കമലേഷ്, കാലിക്കറ്റ് സർവകലാശാല സ്റ്റുഡന്റ്സ് വെൽഫെയർ വിഭാഗത്തിലെ കെ.സുരേഷ് കുമാർ എന്നിവർ പങ്കെടുത്തു.
- Log in to post comments