Skip to main content

ഇൻക്ലൂസീവ് സ്പോർട്സ്: പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളെ സഹായിച്ച കുട്ടികൾക്കും ഗ്രേസ് മാർക്ക് അനുവദിക്കണമെന്ന് എസ്. എസ്. കെ.

 

ഇൻക്ലൂസീവ് സ്പോർട്സിൽ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കൊപ്പം സഹായമായി കൂടെ ഓടിയ ജനറൽ വിഭാഗം കുട്ടികൾക്ക് ഗ്രേസ് മാർക്ക് അനുവദിക്കണമെന്ന് എസ്. എസ്. കെ.( സമഗ്ര ശിക്ഷാ കേരളം) പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രിയോട് അഭ്യർഥിച്ചതായി സംസ്ഥാന ഡയറക്ടർ കെ. മോഹൻ കുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇക്കാര്യത്തിൽ അനുകൂല തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

18 ഇനങ്ങളിലായാണ് ഇത്തവണ ഇൻക്ലൂസീവ് മത്സരങ്ങൾ സംഘടിപ്പിച്ചത്.
മികവ് തെളിയിച്ച കുട്ടികൾക്ക് തുടർപരിശീലനം നൽകുന്നതിനുള്ള പദ്ധതി ആസൂത്രണം ചെയ്യുന്നുണ്ടെന്നും ഡയറക്ടർ അറിയിച്ചു. ഉച്ചസമയത്തെ കഠിനമായ വെയിലിൽ മത്സരങ്ങൾ നടക്കുന്ന സാഹചര്യം ഒഴിവാക്കി, അടുത്ത തവണ മത്സരക്രമം ക്രമീകരിക്കുന്ന കാര്യം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എസ്. പി. ഒ   എസ്.ശോഫിദ , വി. ശ്രീകല, ഡി. പി. സി. നിസാർ ചേലേരി, പി. കെ. എം. ഹിബത്തുള്ള, ടി. കെ ജുമാൻ, നാസർ മടവൂർ, സുബൈർ മടവൂർ, ഇ.സി. നൗഷാദ് തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ഇൻക്ലൂസീവ് വിദ്യാഭ്യാസത്തിന്റെ ഭാഗമായി സംസ്ഥാന സ്കൂൾ കായികമേളയോടൊപ്പം ഇൻക്ലൂസീവ് സ്പോർട്സ് സംഘടിപ്പിക്കുന്നത്  ഇത് മൂന്നാം തവണയാണ്. വെല്ലുവിളികളെ നേരിടാനുള്ള മനക്കരുത്ത് കുട്ടികളിൽ വളർത്തിയെടുക്കുകയാണ് പ്രധാന ലക്ഷ്യം.

date