Skip to main content

*കൂടിക്കാഴ്ച 28 ന്*

നല്ലൂർനാട് ഗവ. ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മൾട്ടിപ്പർപ്പസ് ജോലികൾ ഔട്ട് സോഴ്‌സ് ചെയ്യുന്നതിൻ്റെ ഭാഗമായി എടവക ഗ്രാമപഞ്ചായത്ത് സി ഡി എസ് പരിധിയിലുള്ള കുടുംബശ്രീ അംഗങ്ങളുടെ ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് കൂടിക്കാഴ്‌ച നടത്തുന്നു. ഉദ്യോഗാർത്ഥികൾ കുടുംബശ്രീ അംഗമാണെന്ന് തെളിയിക്കുന്ന രേഖ, യോഗ്യതാ സർട്ടിഫിക്കറ്റുകൾ എന്നിവയുടെ അസ്സലും പകർപ്പും സഹിതം ഒക്ടോബര്‍ 28 ന് രാവിലെ 10.30 ന് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ കൂടിക്കാഴ്ച്ചയ്ക്ക് എത്തണം. ഫോണ്‍- 8606940942

date