Skip to main content
യുവജന കമ്മീഷന്‍ അദാലത്ത്

യുവജന കമ്മീഷന്‍ അദാലത്ത്: അഞ്ച് പരാതികള്‍ തീര്‍പ്പാക്കി

സംസ്ഥാന യുവജന കമ്മീഷന്റെ നേതൃത്വത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാതല അദാലത്തില്‍ അഞ്ച് പരാതികള്‍ തീര്‍പ്പാക്കി. അഞ്ച് പരാതികള്‍ അടുത്ത സിറ്റിംഗിലേക്ക് മാറ്റിവെച്ചു. പുതിയ രണ്ട് പരാതികള്‍ ലഭിച്ചു. തൊഴിലിടങ്ങളിലെ നിയമന പ്രശ്നങ്ങള്‍, സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള  അപകീര്‍ത്തിപ്പെടുത്തല്‍, വിദേശത്ത് തൊഴില്‍ വാഗ്ദാനം ചെയ്ത് നടത്തുന്ന സാമ്പത്തിക തട്ടിപ്പ് എന്നിവയുമായി ബന്ധപ്പെട്ട പരാതികളാണ് ലഭിച്ചത്. യുവജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് കൃത്യമായ പരിഹാരം ലഭ്യമാക്കുന്നതിന് കമ്മീഷന്‍ ഇടപെടുമെന്നും സൗജന്യ നിയമസഹായത്തിനായി 18001235310 എന്ന ടോള്‍ഫ്രീ നമ്പര്‍ യുവജനകമ്മീഷന്റെ നേതൃത്വത്തില്‍ ഒരുക്കിയിട്ടുണ്ടെന്നും കമ്മീഷന്‍ അറിയിച്ചു.

യുവജന കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ എം. ഷാജറിന്റെ അധ്യക്ഷതയില്‍ നടന്ന അദാലത്തില്‍ അംഗങ്ങളായ കെ. ഷാജഹാന്‍, അഡ്വ. ഗ്രീഷ്മ അജയഘോഷ്, പി.സി വിജിത, പി.പി രണ്‍ദീപ്, സെക്രട്ടറി വി.ആര്‍ പ്രമോദ്, അസിസ്റ്റന്റ് പി.അഭിഷേക് എന്നിവര്‍ പങ്കെടുത്തു.

date