Skip to main content

റേഡിയോഗ്രാഫർ ട്രെയിനി നിയമനം

ജില്ലാ മെഡിക്കൽ കോളേജ് ആശുപത്രിയിലെ റേഡിയോ ഡയഗ് നോസിസ് വിഭാഗത്തിൽ ഒരു വർഷ കാലയളവിൽ താത്കാലികമായി  റേഡിയോഗ്രാഫർ ട്രെയിനികളെ നിയമിക്കുന്നു. നിലവിലെ ഒഴിവ് രണ്ട്. പ്രതീക്ഷിത ഒഴിവുകൾ 12. ഉദ്യോഗാർത്ഥികൾ ഡിആർടി, ഡിആർആർടി, ബിഎസ്‌സി എം ആർടി എന്നിവയിൽ ഏതെങ്കിലും ഗവൺമെന്റ് അംഗീകൃത കോഴ്സ് പാസായിരിക്കണം. 40 വയസ്സാണ് പ്രായപരിധി. താല്പര്യമുള്ളവർ യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റും പകർപ്പും സഹിതം എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ റേഡിയോ ഡയഗ് നോസിസ് വിഭാഗത്തിൽ നവംബർ 5 ന് രാവിലെ 10.30 ന് നടത്തുന്ന അഭിമുഖത്തിന് ഹാജരാകുക. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0484-2754000.

date