Skip to main content

മലയാള ദിനാചരണവും ഭരണഭാഷാ വാരാഘോഷവും-ജില്ലാതല ഉദ്ഘാടനം നവംബര്‍ 2ന്

ജില്ലാ ഭരണകൂടവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും സംയുക്തമായി സംഘടിപ്പിക്കുന്ന മലയാള ദിനാചരണത്തിന്റെയും ഭരണഭാഷാ വാരാഘോഷത്തിന്റെയും ജില്ലാതല ഉദ്ഘാടനം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നവംബര്‍ 2 തിങ്കളാഴ്ച രാവിലെ 10.30 ന് നടക്കും. ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ടിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ റോയ് കെ. പൗലോസ് എം.എല്‍.എ പരിപാടി ഉദ്ഘാടനം ചെയ്യും. സാഹിത്യകാരന്‍ അജയ് പി. മങ്ങാട്ട് മുഖ്യപ്രഭാഷണം നടത്തും.

നവംബര്‍ 2 മുതല്‍ 7 വരെ നടക്കുന്ന ഭരണഭാഷാ വാരാഘത്തിന്റെ ഭാഗമായി വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. ഒരു മിനിറ്റ് സമയം പൂര്‍ണമായും മലയാളത്തില്‍ സംസാരിക്കുന്നതിലെ മികവ് പരിശോധിക്കുന്ന മധുരം മലയാളം മത്സരം നവംബര്‍ 6 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും മക്കള്‍ക്കും പങ്കെടുക്കും. മലയാള ദിന സന്ദേശപ്രചാരണത്തിന്റെ ഭാഗമായി ഇടുക്കി ഗവ. എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന ഫ്‌ളാഷ് മോബും അരങ്ങേറും.

ശാന്തന്‍പാറ ഗവ.ആര്‍ട്ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് അധ്യാപിക ഡോ.സി.എസ്.അനില, സാക്ഷരതാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി എം അബ്ദുള്‍ കരീം, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ടി.എസ്. സതികുമാര്‍,  തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.
 

date