Post Category
സൈബര്‍ സുരക്ഷാ ബോധവല്‍ക്കരണ പരിശീലനം 30ന്
സൈബര്‍ സുരക്ഷാ ബോധവല്‍ക്കരണ മാസാചരണത്തിന്റെ ഭാഗമായി നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍, ജില്ലാ ഭരണകൂടം, കേരള സ്റ്റേറ്റ് ഐടി മിഷന്‍, കേരള പോലീസ് എന്നിവയുടെ സഹകരണത്തോടെ സൈബര്‍ സുരക്ഷാ ബോധവല്‍ക്കരണ പരിശീലന പരിപാടി സംഘടിപ്പിക്കും. ഒക്ടോബര്‍ 30ന് രാവിലെ 11ന് ഇടുക്കി ജില്ലാ കളക്ടറേറ്റിലെ മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന പരിപാടി ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട് ഉദ്ഘാടനം ചെയ്യും. സിവില്‍ പോലീസ് ഓഫീസര്‍ ടി.ആര്‍. കിരണ്‍കുമാര്‍ ക്ലാസ് നയിക്കും.
date
- Log in to post comments