Skip to main content

മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി: വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2026-27 അധ്യയന വര്‍ഷത്തേക്കുള്ള വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷകള്‍ ക്ഷണിച്ചു. എട്ടാം ക്ലാസ് മുതല്‍ ബിരുദാനന്തര ബിരുദം വരെയുള്ള ജനറല്‍ കോഴ്‌സുകള്‍, പ്രൊഫഷണല്‍ കോഴ്‌സുകള്‍, ഡിപ്ലോമ കോഴ്‌സുകള്‍ എന്നിവയില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുക. എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലൊഴികെ ഉയര്‍ന്ന ക്ലാസുകളിലേക്ക് അപേക്ഷിക്കുന്ന വിദ്യാര്‍ത്ഥികള്‍ യോഗ്യതാ പരീക്ഷയില്‍ കുറഞ്ഞത് 50 ശതമാനം മാര്‍ക്കോ തത്തുല്യ ഗ്രേഡോ നേടിയിരിക്കണം. അപേക്ഷകള്‍ മലപ്പുറത്തുള്ള ജില്ലാ ഓഫീസില്‍ നേരിട്ടോ, ബോര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് (kmtwwfb.kerala.gov.in) മുഖേന ഓണ്‍ലൈനായോ നവംബര്‍ 30 നകം സമര്‍പ്പിക്കണം. ഫോണ്‍- 0483-2734941.

date