Skip to main content

വെറ്ററിനറി സര്‍ജന്‍, പാരാവെറ്റ് നിയമനം

മൃഗസംരക്ഷണ വകുപ്പിന് കീഴില്‍ ജില്ലയിലെ മൊബൈല്‍ വെറ്ററിനറി യൂണിറ്റ്, നൈറ്റ് വെറ്റ് പദ്ധതികളിലേക്ക് വെറ്ററിനറി സര്‍ജന്‍, പാരാവെറ്റ് തസ്തികകളില്‍ കരാര്‍ നിയമനം നടത്തുന്നു. ഒക്ടോബര്‍ 28 ന് രാവിലെ 11 ന് മലപ്പുറം ജില്ലാ മൃഗസംരക്ഷണ ഓഫീസിലാണ് വാക്ക് ഇന്‍ ഇന്റര്‍വ്യൂ. ബി.വി.എസ്.സി ആന്‍ഡ് എ.എച്ച് യോഗ്യതയും വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷനുമുള്ളവര്‍ക്ക് വെറ്ററിനറി സര്‍ജന്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. പാരാവെറ്റ് തസ്തികയിലേക്ക് വി.എച്ച്.എസ്.ഇയും വെറ്ററിനറി സര്‍വകലാശാലയില്‍ നിന്നും ലബോറട്ടറി ടെക്‌നിക്‌സ്, ഫാര്‍മസി ആന്‍ഡ് നഴ്‌സിങില്‍ ഉള്ള സ്‌റ്റൈപ്പന്ററി ട്രെയിനിങ് സര്ട്ടിഫിക്കറ്റ്, അല്ലെങ്കില്‍ ലൈവ്സ്റ്റോക്ക് മാനേജ്മെന്റില്‍ വി.എച്ച്.എസ്.സി, അതുമല്ലെങ്കില്‍ ഡയറി ഫാര്‍മര്‍ എന്റര്‍പ്രണര്‍/സ്‌മോള്‍ പൗള്‍ട്രി ഫാര്‍മര്‍ എന്നിവയില്‍ എന്‍.എസ്.ക്യു.എഫ് അടിസ്ഥാനമാക്കിയുള്ള വി.എച്ച്.എസ്.സി വിജയവും എല്‍.എം.വി ഡ്രൈവിങ് ലൈസന്‍സുമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന നിയമനം നടക്കുന്നത് വരെയോ 90 ദിവസത്തേക്കോ ആയിരിക്കും നിയമനം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0483 2734917.

date