Post Category
പ്രൊജക്ട് ബീക്കൺ ടൗൺ: ഒന്നാംഘട്ട പരിശോധന പൂർത്തിയായി
പാട്യം ഗ്രാമപഞ്ചായത്തിലെ പ്രൊജക്ട് ബീക്കൺ ടൗണിന്റെ ഒന്നാംഘട്ട പ്രവർത്തനങ്ങളുടെ പരിശോധന പൂർത്തിയായി. പദ്ധതിയുടെ ഭാഗമായി കൊട്ടയോടി ടൗണിൽ നടപ്പാക്കിയ ശുചിത്വ–മാലിന്യസംസ്കരണ പ്രവർത്തനങ്ങളാണ് കണ്ണൂർ ജില്ലാ പരിശോധനാ സംഘം വിലയിരുത്തിയത്
ജില്ലാ പരിശോധനാ ടീം അംഗങ്ങളായ എം കെ സുരേഷ്, പ്രനിജ പ്രഭാകരൻ ടി, എൻ സി ഷിംന എന്നിവർ നേതൃത്വം നൽകി
പാട്യം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പി പ്രദീപ്കുമാർ, ആരോഗ്യ–വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ ബാബു, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അനുരാഗ് പാലേരി, അസിസ്റ്റന്റ് സെക്രട്ടറി ശ്രീജ എസ് പുത്തൻപുരയിൽ, വി ഇ ഒ വിനയ ഭാസ്കർ, ഹെൽത്ത് ഇൻസ്പെക്ടർ വിഷ്ണു പാറായി എന്നിവർ പങ്കെടുത്തു.
date
- Log in to post comments