Skip to main content

എടത്തിരുത്തി സി.ഡി.എസും പിന്നാക്ക വികസന കോർപ്പറേഷനും കൈകോർത്തു; 2.46 കോടിയുടെ ബൾക്ക് ലോൺ വിതരണം ചെയ്തു

 

ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും പുതിയ സംരംഭങ്ങളിലൂടെ സ്വയംപര്യാപ്തത കൈവരിക്കുന്നതിനുമായി കേരള സംസ്ഥാന പിന്നാക്ക വികസന കോർപ്പറേഷനും എടത്തിരുത്തി കുടുംബശ്രീ സി.ഡി.എസും സംയുക്തമായി നടപ്പിലാക്കുന്ന 2,46,42,000 രൂപയുടെ ബൾക്ക് ലോണിന്റെ വിതരണോദ്ഘാടനം നടന്നു. കാളിക്കുട്ടി സ്മാരക നിലയത്തിൽ നടന്ന ചടങ്ങിൽ എടത്തിരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബൈനാ പ്രദീപ് പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. സി.ഡി.എസ് അയൽക്കൂട്ട അംഗങ്ങൾ വായ്പാ തുകയുടെ ചെക്ക് ഏറ്റുവാങ്ങി.

 

സി.ഡി.എസ് ചെയർപേഴ്സൺ സുബൈദ അബ്ദുൾ ജബ്ബാർ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ അഭിജിത്ത് കെ. ദീപക് മുഖ്യാതിഥിയായി. പിന്നാക്ക വികസന കോർപ്പറേഷൻ മാനേജർ വേണുഗോപാൽ പദ്ധതി വിശദീകരണം നൽകി.

 

മതിലകം ബ്ലോക്ക് വൈസ് പ്രസിഡന്റ് ശ്രീദേവി ദിനേഷ്, എടത്തിരുത്തി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. കെ. ചന്ദ്രബാബു, ജില്ലാ പഞ്ചായത്ത് അംഗം അമൽ ടി. പ്രേമൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ നൗമി പ്രസാദ്, ഐഷാബി മുഹമ്മദ്, കെ. കെ അജിതകുമാരി, കുടുംബശ്രീ ഐ.ബി.സി.ബി. ജില്ലാ പ്രോഗ്രാം മാനേജർ എം. എ. അജീഷ തുടങ്ങിയവർ സംസാരിച്ചു. വാർഡ് അംഗങ്ങൾ, അയൽക്കൂട്ട അംഗങ്ങൾ, ബി.സി.മാർ, ആർ.പി.മാർ തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. സി.ഡി.എസ് വൈസ് ചെയർപേഴ്സൺ സ്വാതി സുജീഷ് സ്വാഗതവും കുടുംബശ്രീ സി.ഡി.എസ് മെമ്പർ സെക്രട്ടറി സി. ഡി. ടെസ്സി നന്ദിയും പറഞ്ഞു.

 

date