Post Category
സഹായ ഉപകരണ നിർണയ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
പയ്യാവൂർ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സഹായ ഉപകരണ നിർണയ മെഡിക്കൽ ക്യാമ്പ് നടത്തി. പഞ്ചായത്തിന്റെ 2026-27 വാർഷിക പദ്ധതിയുടെ ഭാഗമായി ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണം നൽകുന്നതിനാണ് പരിപാടി സംഘടിപ്പിച്ചത്.പയ്യാവൂർ ഹൃദയം ബഡ്സ് സ്കൂളിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് പി കെ ബാലകൃഷ്ണൻ ഉൽഘാടനം ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സൈമൺ പെരുവംകുന്നേൻ അധ്യക്ഷനായി.ഐ സി ഒ എസ് സൂപ്പർവൈസർ പ്രീത ജോസ്, കുടിയാന്മല പി എച് സി ഓർത്തോ വിഭാഗം മെഡിക്കൽ ഓഫീസർ,ഇരിട്ടി താലൂക്ക് ഹോസ്പിറ്റൽ ഇ എൻ ടി കൺസൽട്ടന്റ് ഡോ. രേഖ വർഗീസ്, മെമ്പർമാരായ ജാൻസി,ഷാജി, വത്സല എന്നിവർ സംസാരിച്ചു. ഓഡിയോളജിസ്റ്റ് സുബിൻ സെബാസ്റ്റ്യൻ, ഭിന്നശേഷി കോർപറേഷൻ പ്രധിനിധി ലത്തീഫ്,കെൽട്രോൺ പ്രതിനിധി, അങ്കണവാടി പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
date
- Log in to post comments