Skip to main content

ഓഡിയോളജിസ്റ്റ് നിയമനം

പാലക്കാട് ഗവ. മെഡിക്കല്‍ കോളജില്‍ 'ഓഡിയോളജിസ്റ്റ്' തസ്തികയിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തും. 36,000 രൂപയാണ് വേതനം. എം.എസ്.സി (സ്പീച്ച് ആന്റ് ഹിയറിങ്), എം.എ.എസ്.എല്‍.പി, എം.എസ്.സി (ഓഡിയോളജി) അല്ലെങ്കില്‍ എഐഐഎസ്എച്ചില്‍ -ല്‍ നിന്നുള്ള ബി.എസ്.സി (സ്പീച്ച് ആന്റ് ഹിയറിങ്) അഥവാ തത്തുല്ല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. റിഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ രജിസ്‌ട്രേഷന്‍ നിര്‍ബന്ധം.  ഉദ്യോഗാര്‍ത്ഥികള്‍ നവംബര്‍ ഏഴിന് രാവിലെ 10ന് സര്‍ട്ടിഫിക്കറ്റുകളുടെ അസലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഗവ. മെഡിക്കല്‍ കോളജ് മെയിന്‍ ബ്ലോക്കില്‍ നടക്കുന്ന വോക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. വിവരങ്ങള്‍ക്ക്: www.gmcpalakkad.in, ഫോണ്‍: 0491-2951010.

date