Skip to main content

ക്ലറിക്കല്‍ അസിസ്റ്റന്റ് പരിശീലനം

പട്ടികജാതി വികസന വകുപ്പിന്റെ നേതൃത്വത്തില്‍ ട്രേസ് പദ്ധതിയുടെ ഭാഗമായി ക്ലറിക്കല്‍ അസിസ്റ്റന്റ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ബിരുദവും ആറു മാസത്തില്‍ കുറയാത്ത പി.എസ്.സി അംഗീകൃത കംപ്യൂട്ടര്‍ കോഴ്‌സ് പാസായ പട്ടികജാതി വിഭാഗക്കാര്‍ക്കാണ് പരിശീലനം. പ്രായപരിധി 21 -35 വയസ്. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് കാര്‍ഡ് ഉണ്ടായിരിക്കണം. മുന്‍വര്‍ഷങ്ങളിലെ പരിശീലന പദ്ധതി പ്രകാരം രണ്ടുവര്‍ഷം പരിശീലനം പൂര്‍ത്തിയാക്കിയവരെ പരിഗണിക്കില്ല. പ്രതിമാസ ഓണറേറിയം 12,000 രൂപ. നവംബര്‍ 13നകം നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം സിവില്‍ സ്റ്റേഷനിലുള്ള ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നല്‍കണം. അപേക്ഷ ഫോമിന്റെ മാതൃകയും ജില്ലാ, ബ്ലോക്ക്, മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസുകളില്‍ ലഭിക്കും. ഫോണ്‍: 0491 2505005.

date