Post Category
ഗിരിവികാസ് തുടര്‍പഠന പദ്ധതി: രണ്ടാംഘട്ട അഭിമുഖം 30ന്
പ്ലസ് ടു പരീക്ഷയില്‍ പരാജിതരായ ജില്ലയിലെ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കായി മലമ്പുഴ ഗിരിവികാസ് പദ്ധതിയില്‍ താമസിച്ച് പഠിച്ച് 2026-2027 അധ്യയന വര്‍ഷത്തെ പരീക്ഷ എഴുതുന്നതിന് അവസരം. ജില്ലാ പഞ്ചായത്ത് റോഡിലുള്ള മൈ ഭാരത് പാലക്കാട് ഓഫീസില്‍ ഒക്ടോബര്‍ 30ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെ രണ്ടാംഘട്ട അഭിമുഖവും സര്‍ട്ടിഫിക്കറ്റ് പരിശോധനയും നടക്കും. വിദ്യാര്‍ഥികള്‍ പത്താം ക്ലാസ്, പ്ലസ് ടു സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ്, കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ്, ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം രക്ഷിതാക്കള്‍ക്കൊപ്പം നേരിട്ട് ഹാജരാകണം. നിലവില്‍ രേഖകള്‍ സമര്‍പ്പിച്ചവര്‍ അഭിമുഖത്തില്‍ പങ്കെടുക്കേണ്ടതില്ലെന്ന് അധികൃതര്‍ അറിയിച്ചു. നവംബറില്‍ ക്ലാസുകള്‍ ആരംഭിക്കും. ഫോണ്‍: 7558892580.
date
- Log in to post comments