Skip to main content

മണ്ണറിവ് 2026 ; മണ്ണ് പരിശോധന ക്യാംപും ബോധവത്ക്കരണ സെമിനാറും സംഘടിപ്പിച്ചു

മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പും കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പും സംയുക്തമായി വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ മണ്ണ് പരിശോധന ക്യാംപും ബോധവത്ക്കരണ സെമിനാറും സംഘടിപ്പിച്ചു. തുടര്‍ച്ചയായ പ്രളയവും മണ്ണിടിച്ചിലും മനുഷ്യരുടെ അശാസ്ത്രീയമായ പരിപാലനമുറകളും മൂലം മലിനമായ മണ്ണ്് കാര്‍ഷിക ഉത്പാദനക്ഷമത കുറയ്ക്കുകയും കര്‍ഷകരെ കട ബാധ്യതകളിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇതിന് പരിഹാരമായാണ് മണ്ണിന്റെ ഫലഭൂയിഷ്ടി നിര്‍ണ്ണയിച്ച് കര്‍ഷകരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ശാസ്ത്രീയമായ മണ്ണ് പരിശോധന ക്യാംപ്‌സംഘടിപ്പിച്ചത്.

'മണ്ണ് പരിശോധനയുടെ ആവശ്യകത, മണ്ണിനെ അറിയാം മൊബൈലിലുടെ' എന്ന വിഷയത്തില്‍ മലപ്പുറം സോയില്‍ സര്‍വ്വേ ഓഫീസര്‍ ടി.കെ.ആശിഖ് സെമിനാര്‍ എടുത്തു. മണ്ണിനെ പരിപാലിച്ച് കാര്‍ഷികോത്പാദനം വര്‍ധിപ്പിക്കുന്നിനുള്ള മണ്ണ് പരിപാലന രീതിയും സെമിനാറില്‍ ചര്‍ച്ച ചെയ്തു.

വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വെച്ച് നടന്ന പരിപാടി വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമൃത ടീച്ചര്‍ ഉദ്ഘാടനം ചെയ്യതു. വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദാലി പന്തലിങ്ങല്‍ അധ്യക്ഷത വഹിച്ചു. വിവിധ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റമാര്‍, വിവിധ സ്ഥിരം സമിതി അധ്യക്ഷന്‍മാര്‍, മലപ്പുറം ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ സൗദ നാലകത്ത്, മലപ്പുറം മണ്ണ് പര്യവേക്ഷണ അസിസ്റ്റന്റ് ഡയറക്ടര്‍ ടി. വി. എസ് ജിതിന്‍, മലപ്പുറം സോയില്‍ സര്‍വ്വ ഓഫീസര്‍ കെ ഹസ്ന, വണ്ടൂര്‍ കൃഷി അസിസ്റ്റന്റ്റ് ഡയറക്ടര്‍ കെ. അഞ്ജലി തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

date