Skip to main content

കാലടി ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്റര്‍ കെട്ടിട ഉദ്ഘാടനം ഒക്ടോബര്‍ 30-ന്

15-ാം ധനകാര്യ കമ്മീഷന്‍ ഹെല്‍ത്ത് ഗ്രാന്റില്‍ ഉള്‍പ്പെടുത്തി 55 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച കാലടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിലുള്ള കാലടി ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്റര്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം ഒക്ടോബര്‍ 30 ന് രാവിലെ 11 ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരന്‍ നിര്‍വ്വഹിക്കും. ഒതവങ്ങേരി ബഡ്സ് സ്‌കൂള്‍ പരിസരത്താണ് ഉദ്ഘാടന ചടങ്ങ് നടക്കുന്നത്. അഡ്വ. വി. എസ്. ജോയ് എം.എല്‍.എ. അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഡോ.എം.പി. അബ്ദുസമദ് സമദാനി എം.പി. മുഖ്യാതിഥിയാകും.  

മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വിനോദ് മുഖ്യപ്രഭാഷണവും എന്‍.എച്ച്.എം. ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. കെ. എം. ജാനിഫ് റിപ്പോര്‍ട്ട് അവതരണവും നടത്തും. ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ. പി. മെഹറുന്നിസ, കാലടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീരാവുണ്ണി, ബ്ലോക്ക് മെമ്പര്‍മാരായ ടി. പി. ശ്രീജിത്ത്, ഷാജി മാനൂര്‍, ബല്‍ക്കീസ് കൊരണപ്പറ്റ തുടങ്ങി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചടങ്ങില്‍ സംബന്ധിക്കും. കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുബ്സീറ സിറാജ് സ്വാഗതവും കാലടി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ആഷിക് അമന്‍ നന്ദിയും പറയും.

date