കുന്നത്തുനാട് താലൂക്ക് തല ലോൺ മേള: നവംബർ മൂന്നിന്
വ്യവസായ, വാണിജ്യ വകുപ്പിന്റെയും ജില്ലാ വ്യവസായ കേന്ദ്രത്തിൻ്റെയും ആഭിമുഖ്യത്തിൽ ആർ എ എം പി (റൈസിങ് ആൻഡ് അക്സിലറേറ്റിംഗ് എം എസ് എം ഇ പെർഫോമൻസ് ) പദ്ധതിയുടെ ഭാഗമായി കുന്നത്തുനാട് താലൂക്ക് തല ലോൺ മേള (ബാങ്കേഴ്സ് മീറ്റ് 2026-27) പെരുമ്പാവൂർ ഇ.എം.എസ് ടൗൺ ഹാളിൽ (മിനി എ.സി ഹാൾ) നവംബർ മൂന്നിന് രാവിലെ 10 മണിക്ക് സംഘടിപ്പിക്കുന്നു.
ബാങ്ക് വായ്പ എടുത്ത് സംരംഭം ആരംഭിക്കുവാനും, വിപുലീകരിക്കാനും താത്പര്യം ഉള്ള സംരംഭകർക്ക് ബാങ്കുകളുമായി നേരിട്ട് സംസാരിച്ച് ലോൺ പദ്ധതികളെപ്പറ്റി അറിയുവാനും, സംരംഭകരുടെ പ്രോജക്റ്റ് വിലയിരുത്തി ലോൺ ലഭ്യമാക്കാനും മേളയിൽ അവസരമൊരുക്കും.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ , യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ , ഇന്ത്യൻ ബാങ്ക് , കാനറാ ബാങ്ക് , കേരള ഫിനാൻഷ്യൽ കോർപറേഷൻ , കേരള ബാങ്ക് , കേരള ഗ്രാമീണ ബാങ്ക് , പഞ്ചാബ് നാഷണൽ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, ഫെഡറൽ ബാങ്ക്, ബാങ്ക് ഓഫ് ബറോഡാ, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകളുടെ പ്രതിനിധികൾ പങ്കെടുക്കും. പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമുള്ള സംരംഭകർ 8136935110 എന്ന നമ്പറിൽ വിളിച്ചോ, https://forms.gle/rRgeXePe5ArVrJmo9 എന്ന ലിങ്ക് മുഖേനയോ രജിസ്റ്റർ ചെയ്യാവുന്നതാണ്.
- Log in to post comments