ചോറ്റാനിക്കര സാഫല്യം ഭവനപദ്ധതി
പുനര്‍നിര്‍മാണത്തിനും പുനരധിവാസത്തിനും
പ്രത്യേകാനുമതി തേടി: മന്ത്രി അനൂപ് ജേക്കബ്
ചോറ്റാനിക്കര സാഫല്യം ഭവനപദ്ധതി നടപ്പാക്കാനാവശ്യമായ പ്രത്യേകാനുമതി തേടിയതായി മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. ഇതുസംബന്ധിച്ചു ഹൗസിംഗ് ബോര്‍ഡിന്‍െ്റ ചുമലതയുള്ള മന്ത്രി മോന്‍സ് ജോസഫിനു കത്തു നല്‍കിയിട്ടുണ്ട്.
പ്രത്യേക അനുമതി ലഭിക്കുന്നതോടെ ഫ്്ളാറ്റുകളുടെ പുനര്‍നിര്‍മാണം, ഗുണഭോക്താക്കളുടെ പുനരധിവാസം എന്നിവയ്ക്കു വഴിയൊരുങ്ങുമെന്നാണു പ്രതീക്ഷിക്കുന്നത്.
ഫ്ളാറ്റുകളുടെ ഉചിതമായ പുനര്‍നിര്‍മാണത്തിനായി 2027-28 സാമ്പത്തിക വര്‍ഷത്തില്‍ 2.27 കോടി വകയിരുത്തണമെന്ന് പ്ലാനിംഗ് ബോര്‍ഡിനോട് വീണ്ടും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനുപുറമേ, പദ്ധതി നടത്തിപ്പിനായി അധികമായി വരുന്ന തുക ഗ്രാമപഞ്ചായത്ത് തനത് ഫണ്ടില്‍ നിന്ന് അനുവദിക്കുമെന്ന ഉറപ്പും നല്‍കിയിട്ടുണ്ടെന്നു മന്ത്രി അറിയിച്ചു.
കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് നടപ്പിലാക്കിയ സാഫല്യം ഭവനപദ്ധതിയിലെ ഫ്ളാറ്റുകളുടെ പുനര്‍നിര്‍മാണം എന്നിവയുമായി ബന്ധപ്പെട്ട് ഇന്നലെ നിയമസഭാ സെക്രട്ടേറിയറ്റില്‍ ഭക്ഷ്യമന്ത്രിയുടെ ചേംബറില്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന ഉന്നതല യോഗത്തിലാണു പ്രത്യേക അനുമതി ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചത്.
സാഫല്യം ഭവനപദ്ധതിയുടെ ഒന്നാം ഘട്ടത്തിന്റെ ഭാഗമായി, ചോറ്റാനിക്കര ഗ്രാമപഞ്ചായത്തില്‍ പദ്ധതി നടപ്പാക്കാന്‍ 2014 മെയ് 15 നു സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഇതിനായി ഗ്രാമപഞ്ചായത്ത് 33.9 സെന്റ് ഭൂമി കൈമാറി. ഇവിടെ രണ്ടു ബ്ലോക്കുകളിലായി 54 ഫ്ളാറ്റുകള്‍ നിര്‍മിക്കാനായിരുന്നു പദ്ധതി.
ഇതില്‍ ബ്ലോക്ക് 2-ല്‍ നിര്‍മിച്ച 24 ഫ്ളാറ്റുകള്‍ 2016 ജൂലൈ 27 നു ഗ്രാമപഞ്ചായത്തിന് കൈമാറിയിരുന്നു. ജിഎഫ്ആര്‍ജി പാനലുകള്‍ ഉപയോഗിച്ച് നിര്‍മിച്ച ഈ ഫ്ളാറ്റുകള്‍ സാമ്പത്തിക പിന്നാക്കക്കാര്‍ക്കു വേണ്ടിയുള്ളതാണ്. ഫ്ളാറ്റുകളുടെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട നിര്‍ദേശം കഴിഞ്ഞ സാമ്പത്തിക വര്‍ഷം വര്‍ക്കിംഗ് ഗ്രൂപ്പിന്റെ പരിഗണനയ്ക്കു സമര്‍പ്പിച്ചെങ്കിലും അംഗീകാരം.
- Log in to post comments