Skip to main content

മണീട് ഗ്രാമപഞ്ചായത്തിൽ മുട്ടക്കോഴി വിതരണ പദ്ധതി നടപ്പിലാക്കി

മണീട് ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിലുൾപ്പെടുത്തി മണീട് വെറ്ററിനറി ഡിസ്പെൻസറി മുഖേന നടപ്പിലാക്കുന്ന മുട്ടക്കോഴി വിതരണം പദ്ധതിയുടെ ഉദ്ഘാടനം മണീട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷിജി ബിജു നിർവഹിച്ചു.

ഒരു ഗുണഭോക്താവിന് അഞ്ച് കോഴിക്കുഞ്ഞുങ്ങളെ വീതം, ജനറൽ വിഭാഗത്തിൽ ഗുണഭോക്തൃ ലിസ്റ്റിലെ ആദ്യത്തെ 250 പേർക്കും എസ് സി വിഭാഗത്തിലെ ആദ്യ 163 പേർക്കുമാണ്  ആദ്യഘട്ടത്തിൽ കോഴിക്കിഞ്ഞുങ്ങളെ വിതരണം ചെയ്യുന്നത്. പദ്ധതി പ്രകാരം 244 ഗുണഭോക്താക്കൾ കോഴിക്കുഞ്ഞുങ്ങളെ കൈപ്പറ്റി.ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ബാക്കി ആളുകൾക്കും കൂടി ആനുകൂല്യം നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ അറിയിച്ചു.

മണീട് വെറ്ററിനറി ഡിസ്പെൻസറിയിൽ നടന്ന പരിപാടിയിൽ വൈസ് പ്രസിഡന്റ്‌ മോൻസ് വർഗീസ് , മറ്റ് വാർഡ് മെമ്പർമാർ , വെറ്ററിനറി സർജൻ ഡോ.പി.ബി രാജേഷ്  , മൃഗാശുപത്രിയിലെ മറ്റ് ജീവനക്കാർ എന്നിവർ പങ്കെടുത്തു.

date