Post Category
വയോജന-ഭിന്നശേഷി സഹായ ഉപകരണങ്ങളുടെ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
ചൂണ്ടൽ ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ വയോജന - ഭിന്നശേഷി സഹായ ഉപകരണങ്ങളുടെ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. കേച്ചേരി സിറ്റി സെന്റർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ക്യാമ്പ് ചൂണ്ടൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിഷ സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജൂലറ്റ് വിനു അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സച്ചിൻ പ്രകാശ്, വാർഡ് മെമ്പർ കെ.എൽ പോൾസൺ,
പഞ്ചായത്ത് സെക്രട്ടറി എം.സി മാറ്റ്ലി, ഐ.സി.ഡി.എസ് സൂപ്പർവൈസർ ഷൈനി തുടങ്ങിയവർ സംസാരിച്ചു.
date
- Log in to post comments