ജില്ലാതല അറിയിപ്പുകള്
ഫീല്‍ഡ് വര്‍ക്കര്‍ ഒഴിവ്
കേരള സ്റ്റേറ്റ് എയ്ഡ്സ് കണ്ട്രോള് സൊസൈറ്റിയുടെ കീഴില്‍ കണ്ണൂരില്‍ പ്രവര്‍ത്തിക്കുന്ന ചോല സുരക്ഷാ പദ്ധതിയില്‍ ഫീല്‍ഡ് വര്‍ക്കര്‍ തസ്തികയില്‍ ഒഴിവുണ്ട്. പ്ലസ് ടു പാസായവരും സാമൂഹ്യ പ്രവര്‍ത്തന മേഖലയില്‍ പ്രവൃത്തി പരിചയമുള്ളവരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. യോഗ്യതയുള്ളവര്‍ 2026 ഒക്ടോബര്‍ 30-ന് രാവിലെ 11 മണിക്ക് കണ്ണൂര്‍ സൗത്ത് ബസാറിലുള്ള ചോല സുരക്ഷാ ഓഫീസില്‍ നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9744510930, 7736785438.
സബ്സിഡിയോടെ സ്വയംതൊഴില്‍ വായ്പ
എംപ്ലോയ്മെന്റ് വകുപ്പ് മുഖേന നടപ്പിലാക്കുന്ന മള്‍ട്ടി പര്‍പ്പസ് സര്‍വ്വീസ് സെന്റേര്‍സ്/ ജോബ് ക്ളബ്ബ്, കെസ്റൂ എന്നീ സബ്സിഡി സഹിതമുള്ള സ്വയം തൊഴില്‍ പദ്ധതികള്‍ ആരംഭിക്കുന്നതിനായുള്ള അപേക്ഷകള്‍ ക്ഷണിച്ചു. മള്‍ട്ടി പര്‍പ്പസ് സര്‍വ്വീസ് സെന്റേര്‍സ്/ ജോബ് ക്ളബ്ബ് എന്നിവയ്ക്ക് വായ്പാ തുക പരമാവധി 10 ലക്ഷം രൂപ. പദ്ധതി ചെലവിന്റെ 25 ശതമാനം (പരമാവധി 2 ലക്ഷം രൂപ) സബ്സിഡി ലഭിക്കും. പ്രായപരിധി 21 നും 45 നും മദ്ധ്യേ. പിന്നോക്ക സമുദായക്കാര്‍ക്ക് 3 വര്‍ഷവും, പട്ടിക ജാതി/പട്ടിക വര്‍ഗ്ഗ/ഭിന്ന ശേഷിക്കാരായവര്‍ക്ക് 5 വര്‍ഷവും ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് ലഭിക്കും. കെസ്റു പദ്ധതിക്ക് പരമാവധി 1 ലക്ഷം രൂപയാണ് വായ്പാ തുക. സബ്സിഡി പദ്ധതി ചെലവിന്റെ 20 ശതമാനം. പ്രായപരിധി 21 നും 50 നും മദ്ധ്യേ. രണ്ടു പദ്ധതികളിലും കുടുംബ വാര്‍ഷിക വരുമാനം 1 ലക്ഷം രൂപയില്‍ കവിയരുത്.
ഏസി മെക്കാനിക് കോഴ്സ്
കണ്ണൂര്‍ ഗവണ്മെന്റ് ഐ.ടി.ഐയില്‍ ഐ എം സി യുടെ ആഭിമുഖ്യത്തില്‍ 100% പ്ലേസ്മെന്റോടു കൂടിയ ആറ് മാസം ദൈര്‍ഘ്യമുള്ള ഏസി മെക്കാനിക് കോഴ്സിലേക്ക് അഡ്മിഷന് ആരംഭിച്ചു. കോഴ്സിനോട് അനുബന്ധിച്ച് ഇന്റേണ്‍ഷിപ്പ്, ഇന്‍ഡസ്ട്രിയല്‍ വിസിറ്റ് എന്നിവ നല്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 8921512459, 7510481819.
സെലക്ട് ലിസ്റ്റുകള്‍ പ്രസിദ്ധീകരിച്ചു
കണ്ണൂര്‍ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ 2027-29 കാലയളവില്‍ അറിയിക്കാവുന്ന വിവിധ ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ഥികളെ പരിഗണിക്കുന്നതിനുള്ള 28 താത്കാലിക സെലക്ട് ലിസ്റ്റുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ട് ഹാജരായോ www.eemployment.kerala.gov.in എന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴിയോ ലിസ്റ്റ് പരിശോധിക്കാം. പ്രസ്തുത ലിസ്റ്റിന്മേല് ഏതെങ്കിലും പരാതിയോ ആക്ഷേപമോ ഉള്ളപക്ഷം നവംബര്‍ 11നകം ഓണ്‍ലൈന്‍ പോര്‍ട്ടല്‍ മുഖേനെയോ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ട് ഹാജരായോ അവ സമര്‍പ്പിക്കാവുന്നതാണ്.
ക്വട്ടേഷന്‍ ക്ഷണിച്ചു
കണ്ണൂര്‍ ഗവ. പോളിടെക്നിക് കോളേജിലെ ഇലക്ട്രോണിക്ക് വിഭാഗം സര്‍ക്യൂട്ട് ലാബിലേക്ക് ആവശ്യമായ ഫംഗ്ഷന് ജനറേറ്റര്‍ വാങ്ങുന്നതിനായി മുദ്രവച്ച ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 9 ന് രാവിലെ 10 മണി. ഫോണ്‍: 04972835106, 9400006455.
കണ്ണൂര്‍ ഗവ. പോളിടെക്നിക് കോളേജിലെ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്ക്സ് എഞ്ചിനീയറിംഗ് വിഭാഗത്തിലെ ഇലക്ട്രോണിക്ക് ലാബിലേക്ക് കണ്‍സ്യൂമബിള്‍ വാങ്ങുന്നതിനായി മുദ്രവച്ച ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 10 രാവിലെ 10 മണി. ഫോണ്‍: 0497 2835106.
ലേലം
തളിപ്പമ്പ് നാടുകാണി കിന്‍ഫ്ര പാര്‍ക്കിലുള്ള ഇ വി എം ഗോഡൗണിലെ അലൂമിനിയം അയേണ്‍ ഫ്രെയിമുകള്‍ നവംബര്‍ നാലിന് രാവിലെ 11 മണിക്ക് തളിപ്പറമ്പ് താലൂക്ക് ഇലക്ഷന് വിഭാഗത്തില്‍ വെച്ച് പരസ്യമായി ലേലം ചെയ്യും.
അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം മുട്ടടയില്‍ പ്രവര്‍ത്തിക്കുന്ന ഐ.എച്ച്.ആര്.ഡി. യുടെ സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് ടെക്നോളജീസ് അന്റ് സ്കില്‍സില്‍ 2026 ഒക്ടോബര്‍ നവംബര്‍ മാസം ആരംഭിക്കുന്ന യുജിസി നെറ്റ് (ഹൈബ്രിഡ് മോഡ്) പരിശീലനം. കംപ്യൂട്ടര്‍ സയന്‍സ്, എക്കണോമിക്സ്, ഇംഗ്ലീഷ്, മാനേജ്മെന്റ് എന്നീ വിഷയങ്ങളില്‍ പരിശീലനത്തിനായി അര്ഹതയുള്ളവരില് നിന്നും അപേക്ഷ ക്ഷണിച്ചു. രജിസ്ട്രേഷന് 8136882389, 9495069307, 8547005087, 0471-2550612 (0), എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
സന്നദ്ധ പ്രവര്‍ത്തകര്‍ക്കുള്ള ത്രിദിന പരിശീലനം ആരംഭിച്ചു
ആലക്കോട് ഗ്രാമപഞ്ചായത്ത് സാന്ത്വന പരിചരണ പദ്ധതി 2026-27 ഭാഗമായി സന്നദ്ധ പ്രവര്‍ത്തകര്‍ക്കുള്ള ത്രിദിന പരിശീലന പരിപാടി ആലക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സി ബോബി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ആയിഷ പിസി അധ്യക്ഷയായി. ആലക്കോട് പഞ്ചായത്ത് ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ തേര്‍ത്തല്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ ഇ വി സീമി പദ്ധതി വിശദീകരിച്ചു. ജില്ലാ പാലിയേറ്റീവ് നോഡല്‍ ഓഫീസര്‍ ഡോ. അഞ്ചു മിരിയം ജോണ്‍ ട്രെയിനിങ് ക്ലാസ്സ് നയിച്ചു. മെമ്പര്‍മാരായ ലിജി മാത്യു, സോളി ജിമ്മി, യു എം ബുഷ്റ, പി കെ ബാലന്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വി ടി ശ്രീരാജ്, പാലിയേറ്റീവ് നേഴ്സ് റീനമ്മ എബ്രഹാം എന്നിവര്‍ സംസാരിച്ചു.
ലേലം
പേരാവൂര്‍ പോലീസ് സ്റ്റേഷന് നിലവില്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടവും മുമ്പ് പ്രവര്‍ത്തിച്ചിരുന്ന ഉപയോഗശൂന്യമായ പഴയ കെട്ടിടവും പൊളിച്ചു നീക്കുന്നതിനായി നവംബര്‍ 4 ന് ഉച്ചയ്ക്ക് 12 മണിക്ക് പേരാവൂര്‍ പോലീസ് സ്റ്റേഷന് പരിസരത്ത് വെച്ച് ലേലം ചെയുന്നു. ഇ മെയില്‍: dpoknrl.pol@kerala.gov.in.
ടെക്നിക്കല്‍ അസിസ്റ്റന്റ് നിയമനം
ആയുര്‍വേദ കോളേജ് ആശുപത്രിയില്‍ ടെക്നിക്കല്‍ അസിസ്റ്റന്റ് (എക്സ് റേ) തസ്തികയില്‍ താല്‍ക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. യോഗ്യത ബന്ധപ്പെട്ട വിഷയത്തിലുള്ള സര്‍ക്കാര്‍ അംഗീകൃത ഡിഗ്രി/ ഡിപ്ലോമ. താല്പര്യമുള്ളവര് വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല് സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും തിരിച്ചറിയല്‍ രേഖയുമായി നവംബര്‍ 10 രാവിലെ 10 ന് മുമ്പായി സൂപ്രണ്ട് മുമ്പാകെ ഹാജരാകണം. ഇ മെയില്‍ - avchpariyaram@gmail.com.
ലേലം
ഉദയഗിരി അംശം ദേശത്ത് റി.സ 53/1എയില്‍പ്പെട്ട 0.1214 ഹെക്ടര്‍ വസ്തു നവംബര്‍ 28 ന് രാവിലെ 11:30 ന് ഉദയഗിരി വില്ലേജില്‍ വച്ച് പരസ്യമായി ലേലം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ ഉദഗിരി വില്ലേജ് ഓഫീസ്, തളിപ്പറമ്പ് താലൂക്ക് ഓഫീസ്, https://eoffice.kerala.gov.in എന്ന വെബ്സൈറ്റിലോ ലഭിക്കും.
അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വികസന വകുപ്പിന്റെ ട്രേസ് പദ്ധതിയുടെ ഭാഗമായി അക്രഡിറ്റഡ് എഞ്ചിനീയര്‍ / ഓവര്‍സിയര്‍ പരിശീലനത്തിന് പട്ടികജാതിയില്‍പ്പെട്ട 21നും 35 നും ഇടയില്‍ പ്രായമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത ബി ടെക്ക് / എം ടെക്ക് / ഡിപ്ലോമ/ ഐ ടി ഐ. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 31 ന് വൈകീട്ട് 5 മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0497 2700596.
നിയമനം
കണ്ണൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ റിസര്‍ച്ച് അസോസിയേറ്റ്, പ്രോജക്ട് അസോസിയേറ്റ്, പ്രോജക്ട് അസിസ്റ്റന്റ് എന്നീ തസ്തകകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഉദ്യാഗാര്‍ത്ഥികളെ നിയമിക്കുന്നു. എഞ്ചിനീയറിംഗില്‍ ബിരുദ-ബിരുദാനന്തര-ഗവേഷണ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.
റിസര്‍ച്ച് അസോസിയേറ്റ് തസ്തികയ്ക്ക് സിവില്‍ / മെക്കാനിക്കല്‍ /ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ പി.എച്ച്.ഡി. അല്ലെങ്കില്‍ ബിരുദാനന്തര ബിരുദം.
പ്രോജക്ട് അസോസിയേറ്റ് തസ്തികയ്ക്ക് ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ (പവര്‍ ഇലക്ട്രോണിക്സില് ഹാര്‍ഡ് വെയര്‍ പ്രാവീണ്യമുള്ള) പി.എച്ച്.ഡി. അല്ലെങ്കില്‍ ബിരുദാനന്തര ബിരുദം, പ്രോജക്ട് അസിസ്റ്റന്റ് തസ്തികയ്ക്ക് ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗില്‍ ബിരുദം എന്നിവയാണ് കുറഞ്ഞ യോഗ്യത.
താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, പ്രവൃത്തി പരിചയം എന്നിവയുടെ അസ്സല് സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളും ബയോഡാറ്റയും സഹിതം നവംബര്‍ 3 ന് ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് മുമ്പ് കോളേജ് ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9495241299.
- Log in to post comments