Post Category
എൻഡ്യൂറൻസ് ടെസ്റ്റ് നവംബർ 3ന്
ബീറ്റ് ഫോറസ്റ്റ്ഓഫീസർ (എൻസിഎ , കാറ്റഗറി നമ്പർ 431/2025, 435/2025, 856/2025, 859/2025) തസ്തികകളുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർത്ഥികൾക്കായുള്ള എൻഡ്യൂറൻസ് ടെസ്റ്റ് നവംബർ 3ന് മലമ്പുഴ - കഞ്ചിക്കോട് റോഡിൽ നടക്കും.
ഉദ്യോഗാർത്ഥികൾ തങ്ങളുടെ പ്രൊഫൈലിൽ ലഭ്യമാക്കിയിട്ടുള്ള അഡ്മിഷൻ ടിക്കറ്റ്, ഒറിജിനൽ ഐ.ഡി കാർഡ്, മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഹാജരാകണം. പുരുഷ ഉദ്യോഗാർത്ഥികൾ രാവിലെ 5.15-ന് മുമ്പായും, വനിതാ ഉദ്യോഗാർത്ഥികൾ രാവിലെ 6.15-ന് മുമ്പായും അഡ്മിഷൻ ടിക്കറ്റിൽ നിർദ്ദേശിച്ചിരിക്കുന്ന സ്ഥലത്ത് എത്തിച്ചേരണം. എൻ.സി.എ തസ്തികകളുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള പൊതു ഉദ്യോഗാർത്ഥികൾക്ക് എൻഡ്യൂറൻസ് ടെസ്റ്റിനായി ഒരു അവസരം മാത്രമാണ് അനുവദിച്ചിട്ടുള്ളത്.
date
- Log in to post comments