ക്ലറിക്കൽ അസിസ്റ്റന്റ് നിയമനം
പട്ടികജാതി വികസന വകുപ്പിന്റെ തൊഴിൽ പരിശീലന പദ്ധതിയായ 'ട്രെയ്സിന്റെ' ഭാഗമായി ക്ലറിക്കൽ അസിസ്റ്റന്റ്മാരെ നിയമിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു.
യോഗ്യതകൾ: അപേക്ഷകർ പട്ടികജാതി വിഭാഗത്തിൽപെട്ടവരും ബിരുദമോ ആറുമാസത്തിൽ കുറയാത്ത പി.എസ് സി.അംഗീകൃത കമ്പ്യൂട്ടർ കോഴ്സ് പാസായവരോ ആയിരിക്കണം. സാധുവായ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് കാർഡും ഉണ്ടായിരിക്കണം.
പ്രായപരിധി: 21നും 35നും മദ്ധ്യേ.
നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പും പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം കോഴിക്കോട് ജില്ല പട്ടികജാതി വികസന ഓഫീസിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ ഫോമിനും വകുപ്പിന്റെ വെബ്സൈറ്റിലോ അടുത്തുള്ള ബ്ലോക്ക്/ മുനിസിപ്പാലിറ്റി/ കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുമായോ ജില്ലാ പട്ടികജാതി വികസന ഓഫീസുമായോ ബന്ധപ്പെടാം. അപേക്ഷ സമർപ്പിക്കുന്ന അവസാന തീയതി നവംബർ 13 ന്.
ഫോൺ: 0495 2370379
- Log in to post comments