Skip to main content

*ക്യാമ്പ് ഫോളോവർ നിയമനം*

ജില്ലാ പൊലീസ് ക്യാമ്പിൽ ഒഴിവുള്ള ബാർബർ, കുക്ക്, വാട്ടർ കാരിയർ എന്നീ ക്യാമ്പ് ഫോളോവർ തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ 59 ദിവസത്തേക്ക് നിയമനം നടത്തുന്നു. ആകെ നാല് ഒഴിവുണ്ട്. പ്രതിദിനം 750 രൂപ നിരക്കിലാണ് വേതനം. താത്പര്യമുള്ളവർ അസൽ തിരിച്ചറിയൽ രേഖ, പ്രവൃത്തി പരിചയം തെളിയിക്കുന്ന രേഖകൾ എന്നിവ സഹിതം ഒക്ടോബർ 29 ന് രാവിലെ 10 ന് പുത്തൂർവയല്‍ എ.ആർ. ക്യാമ്പിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 04936-202525.

date