Skip to main content

തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് വിദ്യാഭ്യാസ ആനുകൂല്യം; അപേക്ഷ ക്ഷണിച്ചു

കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ വരിക്കാരായ തൊഴിലാളികളുടെ മക്കള്‍ക്ക് 2026-27 വര്‍ഷത്തെ വിദ്യാഭ്യാസ ആനുകൂല്യത്തിനായി ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. അപ്പര്‍ പ്രൈമറി, ഹൈസ്‌കൂള്‍ വിഭാഗങ്ങള്‍, എസ്.എസ്.എല്‍.സി ക്യാഷ് അവാര്‍ഡ്, ഹയര്‍ സെക്കന്‍ഡറി, വിവിധ ഡിഗ്രി, പി.ജി, പ്രൊഫഷണല്‍ കോഴ്‌സുകള്‍, പോളിടെക്‌നിക് ഡിപ്ലോമ, നഴ്‌സിങ്, എന്‍ജിനീയറിങ്, മെഡിക്കല്‍ കോഴ്‌സുകള്‍ എന്നിവ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് ആനുകൂല്യം ലഭിക്കുന്നത്.   നവംബര്‍ ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മുന്‍ വര്‍ഷങ്ങളില്‍ ആനുകൂല്യം ലഭിച്ചവര്‍ക്ക്  പുതിയ അധ്യയന വര്‍ഷത്തെ ആനുകൂല്യത്തിനായും അപേക്ഷിക്കാം. സ്ഥാപന ഉടമയുടെയും പഠിക്കുന്ന സ്ഥാപന മേലധികാരിയുടെയും സാക്ഷ്യപത്രങ്ങള്‍ സഹിതം ബോര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.labourwelfarefund.in വഴിയാണ്  അപേക്ഷിക്കേണ്ടത്. ഓഫ് ലൈന്‍ അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല.

date