Skip to main content

വർണോത്സവം ജില്ലാ തല ഉദ്‌ഘാടനം സംഘടിപ്പിച്ചു 

 

ജില്ലാ ശിശുക്ഷേമ സമിതി നവംബർ 14ന് നടക്കുന്ന ശിശുദിനാഘോഷങ്ങളുടെ ഭാഗമായി ആലപ്പുഴ ജവഹർ ബാലഭവനിൽ ജില്ലാ തല വർണ്ണോത്സവം സംഘടിപ്പിച്ചു. അഡിഷണൽ ജില്ലാ മജിസ്‌ട്രേറ്റ് സി പ്രേംജി ചടങ്ങ് ഉദ്‌ഘാടനം ചെയ്തു. സ്വന്തം ഭവനങ്ങളിൽ കുട്ടികൾക്ക് സുരക്ഷിതത്വം ഉറപ്പാക്കണം. 
പെൺകുട്ടികൾക്ക് തുറന്ന ആശയവിനിമയത്തിനുള്ള സംസ്ക്കാരം ഒരുക്കുകയും  കുടുബത്തോടും, അധ്യാപകരോടും യാതൊരു ഭയവുമില്ലാതെ തങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ അറിയിക്കാനുമാകണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ശിശുക്ഷേമ സമിതി വൈസ് പ്രസിഡൻ്റ് സി. ശ്രീലേഖ അദ്ധ്യക്ഷയായി. എ.ഡി.സി. ജനറൽ ആർ. രജിത്ത്, ജില്ലാ ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി കെ.ഡി. ഉദയപ്പൻ, ട്രഷറർ കെ.പി. പ്രതാപൻ, ജോ:സെക്രട്ടറി കെ.നാസർ, എക്സീക്യൂട്ടീവ് അംഗങ്ങളായ നസീർ പുന്നക്കൽ, ടി. എ. നവാസ് എന്നിവർ സന്നിഹിതരായി. 

തുടർന്ന് നടന്ന  വിവിധ മത്സരങ്ങളിൽ എൽ.പി. വിഭാഗം ദേശഭക്തിഗാന മത്സരത്തിൽ  ഒന്നാം സ്ഥാനം ആലപ്പുഴ ടൈനി ടോഡ്‌സ് ജൂനിയർ സ്കൂളും  രണ്ടാം സ്ഥാനംജ്യോതി നികേതൻ ഇ. എം. എസ്, പുന്നപ്ര, കളർകോട് ജ്യോതി നികേതൻ ഇ.എം.എസ് എന്നിവർ പങ്കിടുകയും ചെയ്തു. മൂന്നാം സ്ഥാനം ടൈനി ആലപ്പുഴ ടോഡ്സ് ജൂനിയർ സ്ക്കൂൽ നേടി. യു പി വിഭാഗത്തിൽ പുന്നപ്ര ജ്യോതി നികേതൻ ഇ എം എസ് ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനം പുന്നപ്ര എൻ.എസ്.എസ്.യു.പി.എസും ചേർത്തല നെടുബ്രക്കാട് സർക്കാർ യു.പി.എസും പങ്കിട്ടു. ആലപ്പുഴ ലിയോ തേർടീന്ത് എച്ച്.എസ്.എസ് മൂന്നാം സ്ഥാനവും നേടി. ഹൈസ്കൂൾ വിഭാഗത്തിൽ പുന്നപ്ര ജ്യോതി നികേതൻ ഇ എം എസ്  ഒന്നാം സ്ഥാനം നേടി. 

പ്രസംഗ മത്സരത്തിൽ  ഏൽ. പി വിഭാഗത്തിൽ അമേയ. പി. അരുൺ (ജ്യോതി നികേതൻ ഇ. എം. എസ്, പുന്നപ്ര) ഒന്നാം സ്ഥാനവും, ആഴ്സൺ അലക്സ് ( ജ്യോതി നികേതൻ ഇ. എം. എസ്, പുന്നപ്ര) രണ്ടാം സ്ഥാനവും നേടി. ആരുഷി. വി (ആലപ്പുഴ, ടൈനി ടോട്സ് സ്കൂൾ, ) മൂന്നാമതായി. പ്രസംഗം ഇംഗ്ലീഷ് മത്സരത്തിൽ എൽ. പി
വിഭാഗത്തിൽ  റിഷിക നായർ ( ജ്യോതി നികേതൻ ഇ. എം. എസ്, പുന്നപ്ര ) ഒന്നാംസ്ഥാനവും രണ്ടാം സ്ഥാനം ഹൃതിക ഹരികൃഷ്ണൻ (ടൈനി ടോട്സ് സ്കൂൾ) നേടി. മലയാള പ്രസംഗം യു. പി വിഭാഗത്തിൽ ഒന്നാം സ്ഥാനം ശിവഗംഗ.എസ്. നായരും ( ടൈനി ടോട്സ് സ്കൂൾ, ആലപ്പുഴ) രണ്ടാം സ്ഥാനം ഐദീൻ അൻസിലും (ലീയോ തേർട്ടീൻന്ത് എച്ച്. എസ്. എസ്, ആലപ്പുഴ) മൂന്നാം സ്ഥാനം ആൻമി റോസ് ലിജുവും (സെൻ്റ് ജോസഫ്സ് ജി. എച്ച്. എസ്. എസ്, ആലപ്പുഴ) നേടി. ഇംഗ്ലീഷ് പ്രസംഗം യു. പി വിഭാഗത്തിൽ ഒന്നാം സ്ഥാനം പദ്മശ്രീ ശിവകുമാറും (ജ്യോതി നികേതൻ ഇ. എം. എസ്, പുന്നപ്ര ) രണ്ടാം സ്ഥാനം 
വി നിവേദ്യയും (ടൈനി ടോട്സ് സ്കൂൾ, ആലപ്പുഴ )മൂന്നാം സ്ഥാനം വി. എസ്  ദേവ് നാരായണനും (ടൈനി ടോട്സ് സ്കൂൾ, ആലപ്പുഴ ) നേടി.  പ്രസംഗം മലയാളം എച്ച്. എസ് വിഭാഗം  ഒന്നാം സ്ഥാനം എമി റോസ് ബ്രിട്ടോയും (സെൻ്റ്. അലോഷ്യസ് സീനിയർ സെക്കൻണ്ടറി സ്കൂൾ, പുന്നപ്ര ), രണ്ടാം സ്ഥാനം അന്ന മറിയം ബെന്നിയും (സെൻ്റ്. ഫ്രാൻസിസ് അസീസി എച്ച്. എസ്. എസ്, അർത്തുങ്കൽ), മൂന്നാം സ്ഥാനം അന്ന റോസ് ലിജുവും (സെൻ്റ്. ജോസഫ്സ് ജി. എച്ച്. എസ്, ആലപ്പുഴ) നേടി.
ഇംഗ്ലീഷ് പ്രസംഗം എച്ച്. എസ് വിഭാഗത്തിൽ ഒന്നാം സ്ഥാനം എമി റോസ് ബ്രിട്ടോയും ( സെൻ്റ് അലോഷ്യസ് സീനിയർ സെക്കൻണ്ടറി സ്കൂൾ, പുന്നപ്ര),
രണ്ടാം സ്ഥാനം സാരംഗ് ശ്രീകുമാറും  (എം. എം. ആർ സ്കൂൾ, ചെങ്ങന്നൂർ ), മൂന്നാം സ്ഥാനം ദിയ വിനോദും (ജ്യോതി നികേതൻ ഇ. എം. എസ്, പുന്നപ്ര ) നേടി. 
മലയാളം-ഇംഗ്ലീഷ് പ്രസംഗം എച്ച്. എസ്. എസ് വിഭാഗത്തിൽ ഒന്നാം സ്ഥാനം 
ആൻ മേരി ബ്രിട്ടോ  ( സെൻ്റ് അലോഷ്യസ് സീനിയർ സെക്കൻണ്ടറി സ്കൂൾ, പുന്നപ്ര) നേടി.

date