Skip to main content

എറണാകുളം സബ് രജിസ്ട്രാർ ഓഫീസ് ജനകീയ സമിതി യോഗം ചേർന്നു 

എറണാകുളം സബ് രജിസ്ട്രാർ ഓഫീസിലെ ജനകീയ സഭാ യോഗം റ്റി.ജെ. വിനോദ് എം എൽ എ യുടെ അധ്യക്ഷതയിൽ ചേർന്നു. സബ് രജിസ്ട്രാർ ഓഫീസിൽ എത്തുന്ന സാധാരണക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ ജനകീയ സമിതിയുടെ സജീവമായ ഇടപെടൽ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ ഡെപ്യൂട്ടി മേയർ വി.ആർ. സുധീർ, ഡിവിഷൻ കൗൺസിലർ  കെ.വി.പി. കൃഷ്ണകുമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, എറണാകുളം അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി  പാലാരിവട്ടം പ്രസിഡന്റ്  ജേക്കബ് വയലാശ്ശേരി തുടങ്ങിയവർ പങ്കെടുത്തു.

date