Skip to main content

സിവില്‍ എക്‌സൈസ് ഓഫീസര്‍മാരുടെ പാസ്സിംഗ് ഔട്ട് പരേഡ് ഇന്ന് (ഒക്ടോബര്‍ 30) എക്‌സൈസ് വകുപ്പ് മന്ത്രി എം. ലിജു സല്യൂട്ട് സ്വീകരിക്കും

 

അടിസ്ഥാന പരിശീലനം പൂര്‍ത്തിയാക്കിയ 36-ാമത് ബാച്ചിലെ 68 സിവില്‍ എക്‌സൈസ് ഓഫീസര്‍മാരുടെയും 17-ാമത് ബാച്ചിലെ 2 വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍മാരുടെയും പാസ്സിംഗ് ഔട്ട് പരേഡ് ഇന്ന് (ഒക്ടോബര്‍ 30) നടക്കും. പൂത്തോള്‍ സ്റ്റേറ്റ് എക്‌സൈസ് അക്കാദമി ഗ്രൗണ്ടില്‍ രാവിലെ 8 ന് എക്‌സൈസ്, സഹകരണ വകുപ്പ് മന്ത്രി എം. ലിജു സേനാംഗങ്ങളുടെ സല്യൂട്ട് സ്വീകരിക്കും. എക്‌സൈസ് കമ്മീഷണര്‍ സീറാം സാംബശിവ റാവു, എക്‌സൈസ് വകുപ്പ് ഉന്നതതല ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

date