Post Category
തിരുമല-തൃക്കണ്ണാപുരം റോഡിൽ ഗതാഗത നിയന്ത്രണം
തിരുമല-തൃക്കണ്ണാപുരം റോഡ് നവീകരണ പ്രവൃത്തികൾ നടക്കുന്നതിനാൽ ഇന്ന് (ഒക്ടോബർ 30) മുതൽ ഞായറാഴ്ച (നവംബർ 1) വരെ ഈ പാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. തിരുമല - മങ്ങാട്ടുകടവ് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ പുത്തൻകട ജംഗ്ഷനിൽ നിന്നും തൃക്കണ്ണാപുരം ഭാഗത്തേക്ക് പ്രവേശിക്കാൻ അനുവദിക്കില്ല. നേമത്തു നിന്ന് തിരുമലയിലേക്ക് വരുന്ന വാഹനങ്ങൾ പ്ലങ്കലമുക്ക് ജംഗ്ഷനിൽ നിന്നും തിരിഞ്ഞു പോകണം. പ്രവൃത്തി നടക്കുന്ന റോഡിന്റെ ഇരുവശങ്ങളിലും പാർക്കിങ് നിരോധിച്ചിട്ടുള്ളതായും അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.
date
- Log in to post comments