തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നൂതന പദ്ധതികള്‍ക്ക് അംഗീകാരം
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ 2026-27 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന 41 നൂതന പദ്ധതികള്‍ ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന ജില്ലാതല വിദ?ഗ്ധ സമിതി യോ?ഗം അവലോകനം ചെയ്തു. ജില്ലാ കലക്ടര്‍ ആനി ജൂലാ തോമസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോ?ഗത്തില്‍ 16 തദ്ദേശഭരണ സ്ഥാപനങ്ങളില്‍ നിന്നായി 8.32 കോടി രൂപയുടെ പദ്ധതികളാണ് പരി?ഗണനയ്ക്ക് വന്നത്. വിവിധ പദ്ധതികള്‍ അം?ഗീകരിക്കുകയും ചില പദ്ധതികളില്‍ ദേദ?ഗതികള്‍ വരുത്തി സമര്‍പ്പിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. പ്രാദേശിക വികസന പ്രശ്നങ്ങള്‍ കൃത്യമായി വിശകലനം ചെയ്ത് പ്രശ്നപരിഹാരത്തിന് അതാത് ഇടങ്ങളിലെ വിഭവ സാധ്യതകള്‍ക്ക് അനുസരിച്ച് പരിഹാര നിര്‍ദേശങ്ങള്‍ രൂപപ്പെടുത്തുന്ന രീതിയിലാകണം നൂതന പദ്ധതികള്‍ ആവിഷ്കരിക്കേണ്ടതെന്ന് ജില്ലാ കലക്ടര്‍ യോ?ഗത്തില്‍ നിര്‍ദേശിച്ചു. നൂതനമായ ആശയങ്ങള്‍, നവീന സാങ്കേതികവിദ്യകള്‍, പുതിയ പ്രക്രിയകള്‍, പുതിയ നിര്‍വഹണ രീതികള്‍, പുതിയ പങ്കാളിത്ത മാതൃകകള്‍, പുതിയ മൂലധന നിക്ഷേപ രീതികള്‍ എന്നിവ അവലംബിച്ചുകൊണ്ടുള്ള വികസന പദ്ധതികളെയാണ് നൂതന പദ്ധതികള്‍ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് പദ്ധതികള്‍ തയ്യാറാക്കുമ്പോള്‍ ശ്രദ്ധിക്കണമെന്നും കലക്ടര്‍ പറഞ്ഞു.
കൊല്ലം ജില്ലാപഞ്ചായത്തില്‍ നിന്നും ഓച്ചിറ, ശാസ്താംകോട്ട, വെട്ടിക്കവല, പത്തനാപുരം, അഞ്ചല്‍, കൊട്ടാരക്കര, ചവറ ബ്ലോക്ക് പഞ്ചായത്തുകളില്‍ നിന്നും ഓച്ചിറ, ആലപ്പാട്, വെസ്റ്റ് കല്ലട, മേലില, കരീപ്ര, കല്ലുവാതുക്കല്‍, ചിതറ, വെളിനല്ലൂര്‍ ഗ്രാമ പഞ്ചായത്തുകളില്‍ നിന്നുമുള്ള പദ്ധതികളാണ് ജില്ലാതല വിദ?ഗ്ധ സമിതി പരി?ഗണിച്ചത്. പാഴ്വസ്തുക്കളില് നിന്ന് അലങ്കാരവസ്തു നിര്‍മാണം, മൊബൈല്‍ ക്രിമറ്റോറിയങ്ങള്, ലഹരി വിമുക്ത വിദ്യാര്‍ത്ഥി സമൂഹത്തെ വാര്‍ത്തെടുക്കുന്നതിന് ആവശ്യമായ പദ്ധതികള്‍, റോഡ് സുരക്ഷ മുന്‍നിര്‍ത്തിയുള്ള പദ്ധതികള്‍, കൃഷിയിടങ്ങളില്‍ വന്യജീവി ആക്രമണം തടയുന്നതിന് ആവശ്യമായ പദ്ധതികള്‍, ഊരുകളിലെ വിദ്യാര്‍ഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ പദ്ധതികള്‍ ഉള്‍പ്പെടെയുള്ളവ യോഗത്തിന്റെ പരിഗണനയ്ക്ക് വന്നു. സബ് കലക്ടര്‍ ഡോ എസ് മോഹനപ്രിയ, ജില്ലാ പ്ലാനിങ് ഓഫീസര്‍ ഉല്ലാസ് ജി, വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളുടെ അധ്യക്ഷന്മാര്, സെക്രട്ടറിമാര്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments