Skip to main content
..

ശാസ്താംകോട്ട ബ്ലോക്കില്‍ 'സായന്തനം' വയോജന കലാമേള സംഘടിപ്പിച്ചു

മുതിര്‍ന്ന പൗരന്മാ രുടെ കലാവാസനകള്‍ക്ക് പ്രോത്സാഹനമേകുന്നതിന് ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് 2026-27 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച 'സായന്തനം' ബ്ലോക്ക്തല വയോജന കലാമേള ശാസ്താംകോട്ട ബ്ലോക്ക് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആര്‍ ലതാദേവി ഉദ്ഘാടനം ചെയ്തു.
ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ശൂരനാട് വടക്ക്, ശൂരനാട് തെക്ക്, പോരുവഴി, ശാസ്താംകോട്ട, പടിഞ്ഞാറെ കല്ലട, കുന്നത്തൂര്‍, മൈനാഗപ്പള്ളി എന്നീ ഏഴ് ഗ്രാമപഞ്ചായത്തുകളില്‍ നിന്നും 10 പ്രതിനിധികളെ വീതം ഉള്‍പ്പെടുത്തി 70 പ്രതിഭകളാണ് മത്സരങ്ങളില്‍ പങ്കെടുത്തത്. വീടുകളില്‍ ഒറ്റപ്പെട്ടുപോകുന്ന മുതിര്‍ന്ന പൗര•ാര്‍ക്ക് മാനസികോല്ലാസം പകരാനും സര്‍ഗാത്മകത പ്രകടിപ്പിക്കാനും മികച്ച വേദിയാണ് കലാമേളയിലൂടെ ലക്ഷമിട്ടതെന്ന് ബ്ലോക്ക് പ്രസിഡന്റ് രശ്മി രഞ്ജിത് പറഞ്ഞു.
കലാ-കായിക വിഭാഗങ്ങളില്‍ നിരവധി മത്സരങ്ങളാണ് മേളയില്‍ അരങ്ങേറിയത്. വഞ്ചിപ്പാട്ട്, നാടന്‍പാട്ട്, ഫാന്‍സി ഡ്രസ്, നുണക്കഥ പറച്ചില്‍, ലളിതഗാനം തുടങ്ങിയ ഇനങ്ങളില്‍ മുതിര്‍ന്ന പൗര•ാര്‍ മികച്ച പ്രകടനം നടത്തി. കസേരകളി, ബിസ്‌കറ്റ് കടി, സ്പൂണ്‍ റെയ്‌സ്, നടത്ത മത്സരം എന്നിവ ആവേശത്തോടെയാണ് മത്സരാര്‍ഥികള്‍ ഏറ്റെടുത്തത്.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി ശിവശങ്കരപ്പിള്ള, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ ശിവപ്രസാദ്, മറ്റു ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ഐ സി ഡി എസ് സൂപ്പര്‍വൈസര്‍മാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 
 

date