വീട്ടുപടിക്കല്‍ ആരോഗ്യപരിചരണം; സെക്കന്‍ഡറി പാലിയേറ്റീവ് കെയറുമായി വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത്
കിടപ്പുരോഗികള്‍ക്ക് തുടര്‍പരിചരണവും ആവശ്യമായ ആരോഗ്യസഹായവും ഉറപ്പാക്കുന്നതിന് സെക്കന്‍ഡറി പാലിയേറ്റീവ് കെയര്‍ പദ്ധതിയുമായി വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത്. ഗ്രാമപഞ്ചായത്ത് തലത്തിലുള്ള പ്രൈമറി പാലിയേറ്റീവ് കെയര്‍ യൂണിറ്റുകള്‍ തുടര്‍പരിചരണത്തിന് കൈമാറുന്ന കിടപ്പുരോഗികള്‍ക്കാണ് സെക്കന്‍ഡറി പാലിയേറ്റീവ് കെയര്‍ പദ്ധതിയിലൂടെ പരിചരണം ലഭ്യമാക്കുന്നത്.
2025-26 സാമ്പത്തിക വര്‍ഷം പ്ലാന്‍ ഫണ്ടില്‍നിന്ന് 12 ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ബ്ലോക്ക് പരിധിയിലെ ആറ് ഗ്രാമപഞ്ചായത്തുകളിലായി 82 കിടപ്പുരോഗികള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നുണ്ട്. രോഗികള്‍ക്ക് ആവശ്യമായ ട്യൂബുകള്‍ മാറ്റുക, മൂത്രസഞ്ചിയുമായി ബന്ധപ്പെട്ട സ്റ്റോമയുടെ പരിചരണം, ശയ്യാവ്രണങ്ങളുടെ പരിചരണം തുടങ്ങിയ ആരോഗ്യസേവനങ്ങള്‍ പദ്ധതിയുടെ ഭാഗമായി ല ഭ്യമാക്കുന്നുണ്ട്. ഡയാലിസിസ് രോഗികള്‍ക്ക് ആവശ്യമായ ഉപകരണങ്ങളും മരുന്നുകളും ശ്വാസകോശ രോഗികള്‍ക്കുള്ള ഉപകരണങ്ങളും ഫിസിയോതെറാപ്പി സേവനങ്ങളും നല്‍കുന്നുണ്ട്. സി എച്ച് സികളില്‍ നിന്നുള്ള ആരോഗ്യപ്രവര്‍ത്തകര്‍ ആവശ്യാനുസരണം കിടപ്പുരോഗികളുടെ വീ ടുകളിലെത്തി പരിചരണം ഉറപ്പാക്കുന്നു. മുന്‍ വര്‍ഷങ്ങളിലും പദ്ധതി നടപ്പിലാക്കിയിരുന്നു.
കിടപ്പുരോഗികള്‍ക്ക് ആവശ്യമായ ആരോഗ്യസഹായം വീട്ടുപടിക്കല്‍ ലഭ്യമാക്കുന്നതിനൊപ്പം അവരുടെ കുടുംബങ്ങള്‍ക്ക് പിന്തുണ നല്‍കുക കൂ ടിയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.ആര്.സന്തോഷ് കുമാര്‍ വ്യക്തമാക്കി.
- Log in to post comments