Skip to main content

ജില്ലാതല അറിയിപ്പുകള്‍

എൻഡ്യൂറൻസ് ടെസ്റ്റ് നവംബർ 3ന്
 
വനം-വന്യജീവി വകുപ്പിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ ( എൻ സി എ കാറ്റഗറി നമ്പർ. 435/2025, 856/2025 859/2025)എന്നീ തസ്തികകളുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർത്ഥികൾക്കുള്ള എൻഡ്യൂറൻസ് ടെസ്റ്റ് നവംബർ 3 ന് മലമ്പുഴ - കഞ്ചിക്കോട് റോഡിൽ നടത്തും. . ഉദ്യോഗാർത്ഥികൾ  പ്രൊഫൈലിൽ ലഭ്യമാക്കിയിട്ടുള്ള അഡ്മിഷൻ ടിക്കറ്റ്, തിരിച്ചറിയൽ കാർഡിൻ്റെ അസ്സൽ , മെഡിക്കൽ ഫിറ്റ്നെസ് സർട്ടിഫിക്കറ്റ്,   എന്നിവ സഹിതം പുരുഷ ഉദ്യോഗാർത്ഥികൾ രാവിലെ 5.15-ന് മുമ്പായും വനിതാ ഉദ്യോഗാർത്ഥികൾ രാവിലെ 6.15-ന് മുമ്പായും
അഡ്മിഷൻ ടിക്കറ്റിൽ നിർദ്ദേശിച്ചിരിക്കുന്ന സ്ഥലത്ത് എത്തിച്ചേരണം. നിശ്ചിത സമയം കഴിഞ്ഞെത്തുന്ന  ഉദ്യോഗാർത്ഥികളെ യാതൊരു കാരണവശാലും എൻഡ്യറൻസ് ടെസ്റ്റിൽ പങ്കെടുപ്പിക്കുന്നതല്ല. എൻ സി എ തസ്തികകളുടെ ചുരുക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള പൊതു ഉദ്യോഗാർത്ഥികൾക്ക് എൻഡ്യൂറൻസ് ടെസ്റ്റിനായി ഒരു അവസരം മാത്രമാണ് അനുവദിച്ചിട്ടുള്ളത്.

എൻഡ്യൂറൻസ് ടെസ്റ്റ് നടക്കുന്ന സമയത്ത് റോഡ് ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതിനാൽ അന്നേ ദിവസം മലമ്പുഴ -കഞ്ചിക്കോട് റോഡിൽ  യാത്ര ചെയ്യുന്നവർ  സഹകരിക്കണമെന്ന് പാലക്കാട് ജില്ലാ പി എസ് സി ഓഫീസർ അറിയിച്ചു .

ഫിസിക്സ് അധ്യാപക നിയമനം

കണ്ണൂർ ഗവ: ടൗൺ ഹയർ സെക്കണ്ടറി സ്കൂൾ  (എസ് എൻ പാർക്കിന് സമീപം ) ഹയർ സെക്കണ്ടറി വിഭാഗത്തിൽ എച്ച് എസ് എസ് ടി ജൂനിയർ ഫിസിക്സ് വിഷയത്തിൽ ഒരു ദിവസവേതന താത്ക്കാലിക അധ്യാപക  ഒഴിവുണ്ട്.  . അഭിമുഖം ഒക്ടോബർ 30 വെള്ളി രാവിലെ 11 ന്  നടത്തും. യോഗ്യരായ ഉദ്യാഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം ഹയർ സെക്കണ്ടറി വിഭാഗം ഓഫീസിൽ ഹാജരാകണം.

തടി ലേലം

 വനം വകുപ്പിൻ്റെ കണ്ണൂർ കൂത്തുപറമ്പ് കണ്ണവം (കണ്ണോത്ത്) ഗവ.ടിമ്പർ ഡിപ്പോയിലെ തടി ലേലം നവംബർ 2 ന് നടക്കും. കണ്ണവം റെയ്ഞ്ചിലെ 1961 തേക്ക് തോട്ടത്തിൽ നിന്നും ശേഖരിച്ച വിവിധ ക്ലാസിൽപ്പെട്ട തേക്ക് തടികളും ആഞ്ഞിലി, മഹാഗണി, മഞ്ഞക്കടമ്പ്, മരുത്, പൂവ്വം എന്നീ മറ്റിനം തടികളും, ഡിവിഷൻ ഓഫീസ് കോമ്പൗണ്ട് കണ്ണൂർ, പാലയത്തുവയൽ യുപി സ്ക്കൂൾ കണ്ണവം എന്നിവിടങ്ങളിൽ നിന്നും ശേഖരിച്ച തേക്ക്, മഹാഗണി എന്നീ തടികളും വില്പ‌നയ്ക്കുണ്ട്. ഓൺലൈൻ വഴി നടത്തുന്ന ലേലത്തിൽ പങ്കെടുക്കുവാൻ കണ്ണവം ഗവ.ടിമ്പർ ഡിപ്പോയിൽ വെച്ച് രജിസ്ട്രേഷൻ നടത്തണം.  വെബ്സൈറ്റ് വഴിയും രജിസ്റ്റർ ചെയ്യാവുന്നതാണ്. രജിസ്ട്രേഷന്  പാൻകാർഡ്, ആധാർ കാർഡ്, ഏതെങ്കിലും തിരിച്ചറിയൽ കാർഡ്,  ബാങ്ക് പാസ്ബുക്ക്
 എന്നീ രേഖകളുടെ കോപ്പികൾ കൊണ്ടുവരണം. ഫോൺ: 0490-2302080, 8547602859

ഡാക് അദാലത്ത്

കണ്ണൂർ പോസ്റ്റൽ ഡിവിഷൻ ഡാക് അദാലത്ത് നവംബർ 6 ന് വൈകിട്ട് 3 ന് പയ്യാമ്പലം കണ്ണൂർ ഡിവിഷൻ സൂപ്രണ്ടൻ്റ് ഓഫീസിൽ നടക്കും. പരാതികളും ആക്ഷേപങ്ങളും നവംബർ 3 ന് മുമ്പായി സൂപ്രണ്ടൻ്റ് ഓഫീസിൽ ലഭിക്കണം വിലാസം: സൂപ്രണ്ടൻ്റ് ഓഫ് പോസ്റ്റ് ഓഫീസ് , കണ്ണൂർ ഡിവിഷൻ, കണ്ണൂർ - 670001. കവറിന് മുകളിൽ ഡാക് അദാലത്ത് എന്നെഴുതണം.

റെയിൽവെ ഗേറ്റ് അടച്ചിടും

എടക്കാട് കണ്ണൂർ സൗത്ത് സ്റ്റേഷനുകൾക്കിടയിലെ സ്പിനിംഗ് മിൽ റോഡിലുള്ള ( താഴെ ചൊവ്വ - ആയിക്കര റോഡ് ) എൽ സി 240 നമ്പർ ലെവൽ ക്രോസ് അറ്റകുറ്റപണികളുടെ ഭാഗമായി അടച്ചിടും. ഒക്ടോബർ 30 രാത്രി 9 മുതൽ 31രാവിലെ 6 മണിവരെയാണ് ഗേറ്റ് അടച്ചിടുക.

പ്രൊവിഷണൽ സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു

എംപ്ളോയ്മെൻറ് എക്സ്‌ചേഞ്ച് മുഖേന വിവിധ തസ്തികകളിലേക്കുള്ള 2027-2029 കാലയളവിലേക്കുള്ള പ്രൊവിഷണൽ സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഉദ്യോഗാർത്ഥികൾക്ക് www.eemployment.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന ലിസ്റ്റ് പരിശോധിക്കാവുന്നതാണ് . ഇതു സംബന്ധിച്ച് ആക്ഷേപങ്ങളോ പരാതികളോ ഉള്ളവർ നവംബർ 18 നകം മട്ടന്നൂർ എംപ്ളോയ്മെൻറ് എക്സ്ചേഞ്ചിൽ സമർപ്പിക്കണം.  

വൈദ്യുതി മുടങ്ങും

എൽ ടി ലൈനിൽ ടച്ചിംഗ് പ്രവൃത്തി നടക്കുന്നതിനാൽ ഒക്ടോബർ 30 വെള്ളി രാവിലെ 8 മുതൽ വൈകീട്ട് 3.30 വരെ കുംഭം ട്രാൻസ്ഫോർമർപരിധിയിൽ വൈദ്യുതി മുടങ്ങും.

date