Skip to main content

കായിക ഉപകരണങ്ങള്‍ വാങ്ങാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു

മങ്കട ഗവണ്‍മെന്റ് ആര്‍ട്‌സ് & സയന്‍സ് കോളേജിലേക്ക് കായിക ഉപകരണങ്ങള്‍ വാങ്ങുന്നതിനായി മത്സരാധിഷ്ഠിത ക്വട്ടേഷനുകള്‍ ക്ഷണിച്ചു. 50 കിലോഗ്രാം ഭാരമുള്ള ഫിക്‌സഡ് വെയിറ്റ് ബാറുകള്‍, മൂന്ന് തട്ടുകളുള്ള 500 കിലോഗ്രാം ശേഷിയുള്ള ഡെംബല്‍ ആന്‍ഡ് വെയിറ്റ് റാക്ക് എന്നിവയാണ് വാങ്ങുന്നത്. താത്പര്യമുള്ളവര്‍ 'കായിക ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള പ്രപ്പോസല്‍ 2026-27' എന്ന് കവറിനു പുറത്ത് രേഖപ്പെടുത്തി 'പ്രിന്‍സിപ്പല്‍, ഗവണ്‍മെന്റ് ആര്‍ട്‌സ് & സയന്‍സ് കോളേജ് മങ്കട, കൊളത്തൂര്‍ പോസ്റ്റ്, മലപ്പുറം - 679338' എന്ന വിലാസത്തില്‍ അയക്കണം. ക്വട്ടേഷനുകള്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 10 ന് ഉച്ചയ്ക്ക് രണ്ട് വരെ. ഫോണ്‍: 04933-202135.

date