Skip to main content
നിയുക്തി 2026 തൊഴിൽ മേള 23 പേർക്ക് നിയമനം

നിയുക്തി 2026 തൊഴിൽ മേള 23 പേർക്ക് നിയമനം

 

ജില്ലാ എംപ്ലോയ് മെൻ്റ് എക്സ്ചേഞ്ചും എംപ്ലോയബിലിറ്റി സെൻ്ററും ചേർന്ന് സംഘടിപ്പിച്ച നിയുക്തി 2026 ജോബ് ഫെയറിൽ 23 പേർക്ക് നിയമനം. 85 പേരുടെ ചുരുക്ക പട്ടികയും തയ്യാറാക്കി. 
ജില്ലാ ആസൂത്രണ സമിതി കോൺഫറൻസ് ഹാളിൽ അഡ്വ ടി ഒ മോഹനൻ എം എൽ എ ഉദ്ഘാടനം ചെയ്തു. കോർപ്പറേഷൻ വികസനകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ അഡ്വ ലിഷ ദീപക് അധ്യക്ഷത വഹിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസർ  ടി രാജേഷ്, എംപ്ലോയ്മെൻ്റ് ഓഫീസർ ( പി എൽ ) ജി അബ്ദുൽ റഹീം, എംപ്ലോയ്മെൻ്റ് ഓഫീസർ ( എസ് ഇ ) പി കെ അജേഷ്, ജില്ലാ എംപ്ലോയ്മെൻ്റ് ഓഫീസർ രമേശൻ കുനിയിൽ, ജൂനിയർ എംപ്ലോയ്മെൻ്റ് ഓഫീസർ (വി ജി ) എന്നിവർ സംസാരിച്ചു.
250 ഉദ്യോഗാർത്ഥികളാണ് തൊഴിൽ മേളയിൽ പങ്കെടുത്തത്. ഓട്ടോമൊബൈൽ, ഫാഷൻ ഡിസൈനിംഗ്, ഐ ടി , സോഫ്‌റ്റ് വെയർ എഞ്ചിനിയറിംഗ്, ഇൻഷൂറൻസ്, ടെക്സ്റ്റയിൽ, ഫിനാൻസ്, ഇൻഷൂറൻസ് വിഭാഗങ്ങളിൽ നിന്നായി പത്ത് തൊഴിൽ ദാതാക്കളും മേളയുടെ ഭാഗമായി.

date