Post Category
ബാലാവകാശ സംരക്ഷണ കമ്മിഷൻ ആലപ്പുഴ ജില്ലാതല അധ്യാപക പരിശീലനം
സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ്റെ അഭിമുഖ്യത്തിൽ ആലപ്പുഴയിൽ ജില്ലാതല അധ്യാപക പരിശീലനം നടത്തി. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എ. മഹേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കമ്മിഷൻ അംഗം ടി സി ജലജ മോൾ അധ്യക്ഷയായിരുന്നു.
'കുട്ടികളുടെ അവകാശങ്ങളും കർത്തവ്യങ്ങളും' - നിയമപരമായ സമീപനങ്ങളും സംവിധാനങ്ങളും ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനത്തിൽ എന്ന വിഷയത്തിൽ കമ്മിഷനംഗം കെ കെ ഷാജുവും കുട്ടികളുടെ മാനസികാരോഗ്യ പ്രശ്നങ്ങൾ എന്ന വിഷയത്തിൽ ഡോ. ഷാലിമയും ക്ലാസ് എടുത്തു.
date
- Log in to post comments