Skip to main content

വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം

കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ വരിക്കാരായ തൊഴിലാളികളുടെ മക്കള്‍ക്ക് 2026-27 അധ്യായന വര്‍ഷത്തെ വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം. അപ്പര്‍ പ്രൈമറി വിഭാഗത്തിലും ഹൈസ്‌ക്കൂള്‍ വിഭാഗത്തിലും പഠിക്കുന്ന കുട്ടികള്‍ക്കും വിദ്യാഭ്യാസ ഗ്രാന്റ്, എസ് എസ് എല്‍ സി ക്യാഷ് അവാര്‍ഡ്, ഉന്നത വിദ്യാഭ്യാസ ഗ്രാന്റുകളായ ഹയര്‍സെക്കന്‍ഡറി കോഴ്‌സ്, ബി എ/ ബി എസ് സി/ ബി കോം, ബി ബി എ, എം എ/എം കോം/ എം എസ് ഡബ്ല്യു, ബി എഡ്, എം എസ് സി, എന്‍ജിനീയറിങ്, എം ബി ബി എസ്/ബി ഡി എസ്, ആയുര്‍വേദം/ അഗ്രിക്കള്‍ച്ചറല്‍/ വെറ്ററിനറി, ഹോമിയോ/ബി ഫാം/ ഫിഷറീസ്, എല്‍ എല്‍ ബി (3 വര്‍ഷം, 5 വര്‍ഷം), ബി എസ് സി നഴ്‌സിങ്, പ്രൊവിഷണല്‍ പി ജി കോഴ്‌സുകള്‍, പോളിടെക്നിക് ഡിപ്ലോമ, റ്റി റ്റി സി, പാരാമെഡിക്കല്‍ കോഴ്‌സ്, ഡിപ്ലോമ നഴ്‌സിങ്, എം സി എ/എം ബി എ/പി ജി ഡി സി എ, എന്‍ജിനീയറിങ് (ലാറ്ററല്‍ എന്‍ട്രി),  ബി ബി എം, ബി സി എ, ഹോട്ടല്‍ മാനേജ്‌മെന്റ് ഡിപ്ലോമ, സി എ ഇന്റര്‍മീഡിയേറ്റ്, എച്ച് ഡി സി, ബി എല്‍ ഐ എസ് സി, സിവില്‍ സര്‍വീസ് കോച്ചിങ് എന്നീ കോഴ്‌സുകള്‍ പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. മുന്‍ അധ്യയന വര്‍ഷത്തില്‍ ആനുക്യൂല്യം ലഭിച്ചിട്ടുള്ളവര്‍ 2026-27 അധ്യയന വര്‍ഷത്തെ ആനുകൂല്യം ലഭിക്കുന്നതിനായി അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷകന്‍ ജോലി ചെയ്യുന്ന സ്ഥാപന ഉടമയുടെ സാക്ഷ്യപത്രം, വിദ്യാര്‍ഥി പഠിക്കുന്ന സ്ഥാപനത്തിന്റെ മേലധികാരി നല്‍കുന്ന സാക്ഷ്യപത്രം എന്നിവ സഹിതമുള്ള   അപേക്ഷ ഡിസംബര്‍ 31നകം wwww.labourwelfarefund.in മുഖേന  സമര്‍പ്പിക്കണം.

 

date