Skip to main content

  പ്രൊമോട്ടര്‍ നിയമനം

    ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ബ്ലോക്ക് / കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസുകളില്‍ പട്ടികജാതി പ്രൊമോട്ടര്‍മാരെ നിയമിക്കുന്നതിന് പട്ടികജാതി വിഭാഗക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത: പ്ലസ് ടു / തത്തുല്യം. പ്രായപരിധി: 18 - 45 വയസ്. അതത് ഗ്രാമപഞ്ചായത്ത്/ മുന്‍സിപ്പാലിറ്റി/ കോര്‍പ്പറേഷന്‍ എന്നിവിടങ്ങളില്‍ സ്ഥിരതാമസക്കാരായിരിക്കണം. ഒരു തദ്ദേശ സ്ഥാപനത്തില്‍ മതിയായ എണ്ണം യോഗ്യരായ അപേക്ഷകര്‍ ഇല്ലാത്ത സാഹചര്യത്തില്‍ സമീപ തദ്ദേശസ്ഥാപനത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവരെ നിയമനത്തിന് പരിഗണിക്കും. മുന്‍ വര്‍ഷങ്ങളില്‍ പ്രൊമോട്ടറായി പ്രവര്‍ത്തിക്കുകയും എന്നാല്‍, അച്ചടക്ക നടപടിയുടെ ഭാഗമായി പിരിച്ച് വിടുകയും ചെയ്യപ്പെട്ടവരുടെ അപേക്ഷകള്‍ പരിഗണിക്കുന്നതല്ല. പ്രതിമാസം 11000 രൂപ ഹോണറേറിയം നിരക്കില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. ജാതി, യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സ്ഥിര താമസ സര്‍ട്ടിഫിക്കറ്റ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം നവംബര്‍ 12ന് വൈകിട്ട് അഞ്ചിനകം അതത് ബ്ലോക്ക്/കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസിലോ ജില്ലാ പട്ടികജാതി വികസന ഓഫീസിലോ സമര്‍പ്പിക്കണം. ഫോണ്‍: 0474-2794996.
                                         

        

date