നിർമലം - പുതുയുഗ ശുചിത്വകേരളം: തവനൂർ പഞ്ചായത്തിൽ തുടക്കമായി
'നിർമലം - പുതുയുഗ ശുചിത്വകേരളം' ക്യാമ്പയിന് തവനൂർ ഗ്രാമപഞ്ചായത്തിൽ തുടക്കമായി. ക്യാമ്പയിനിന്റെ ഭാഗമായി പ്രദേശത്ത് ശുചിത്വ സന്ദേശ റാലിയും ശുചീകരണ പ്രവർത്തനങ്ങളും സംഘടിപ്പിച്ചു. തവനൂർ ഗ്രാമപഞ്ചായത്തിനെ സമ്പൂർണ ശുചിത്വ ഗ്രാമമായി മാറ്റുന്നതിന്റെ ഭാഗമായി വരും ദിവസങ്ങളിൽ എല്ലാ വാർഡുകളിലും ഐ.സി. ചലഞ്ച് പ്രവർത്തനങ്ങളും തുടർ നടപടികളും ഊർജിതമാക്കും.
മിനി പമ്പ പരിസരത്ത് നടന്ന പഞ്ചായത്തുതല ഉദ്ഘാടനം തവനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പി. അബൂബക്കർ സിദ്ദിഖ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് സി. സുനിത അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്ഥിരം സമിതി അധ്യക്ഷന്മാരായ പി. അബ്ദുൽ ജലീൽ, കെ.വി. ബിന്ദു, എം.കെ. മുത്തു, വാർഡ് മെമ്പർമാരായ ദിവ്യ വാസുദേവ്, മൈമൂന, റഫീക്കത്ത്, റഹ്മത്ത്, ഐ. ജിജിന, മുഹമ്മദ് ഷാഫി, അസിസ്റ്റന്റ് സെക്രട്ടറി പ്രേംചന്ദ്, റിസോഴ്സ് പേഴ്സൺ അക്ബർ കുഞ്ഞു, സി.ഡി.എസ്. ചെയർപേഴ്സൺ ശ്രീഷ, ഹെൽത്ത് ഇൻസ്പെക്ടർ അനീഷ് തുടങ്ങിയവർ സംസാരിച്ചു.
പഞ്ചായത്ത് ജീവനക്കാർ, ഹരിതകർമസേന അംഗങ്ങൾ, കുടുംബശ്രീ, തൊഴിലുറപ്പ് തൊഴിലാളികൾ, എം.ഇ.എസ്. എൻജിനീയറിങ് കോളേജ്, തവനൂർ ഗവൺമെന്റ് കോളേജ്, തവനൂർ കെ.എം.ജി.വി.എച്ച്.എസ്. സ്കൂൾ വിദ്യാർഥികൾ, നാട്ടുകാർ, സാമൂഹിക-രാഷ്ട്രീയ പ്രവർത്തകർ എന്നിവർ ക്യാമ്പയിനിൽ പങ്കാളികളായി.
- Log in to post comments