Post Category
എടക്കാട് ബ്ലോക്ക് പഞ്ചായത്ത് കാർഷിക പ്രദർശന വിപണന മേള - ഹരിതം 2026
എടക്കാട് ബ്ലോക്ക് പഞ്ചായത്തും കൃഷിവകുപ്പും സംയുക്തമായി ഡിസംബർ 21 മുതൽ 31 വരെ കാർഷിക പ്രദർശന വിപണനമേള സംഘടിപ്പിക്കും.പരിപാടിയുടെ സംഘാടകസമിതി രൂപീകരണ യോഗം
നവംബർ 2 തിങ്കളാഴ്ച വൈകീട്ട് 3 ന് എടക്കാട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേരും.
കാർഷിക മേഖലയിലെ പുത്തനുണർവ് രൂപപ്പെടുത്തുക എന്ന ഉദ്ദേശ്യം മുൻനിർത്തി കൃഷിക്കൂട്ടങ്ങൾ, കർഷകർ എന്നിവരുടെ ഉൽപന്നങ്ങളും സേവനങ്ങളും പ്രദർശിപ്പിക്കുക, വിപണനത്തിനുള്ള അവസരം ഒരുക്കുക, നൂതന സാങ്കേതിക വിദ്യകൾ പരിചയപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് മേള സംഘടിപ്പിക്കുന്നത്.
മേള ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്യും. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിജു അധ്യക്ഷത വഹിക്കും.
ജില്ലാ കൃഷി ഓഫീസർ തുളസി ചങ്ങാട് മുഖ്യാതിഥിയാവും.
date
- Log in to post comments