Skip to main content

അടാട്ട് ഗ്രാമപഞ്ചായത്തിൽ 'നിർമ്മലം സുചിത്വ കേരളം'പരിപാടിക്ക് തുടക്കമായി

 

 

 

 സംസ്ഥാന സർക്കാരിന്റെ 'നിർമ്മലം സുചിത്വ കേരളം' നൂറുദിന കർമ്മ പരിപാടിയുടെ അടാട്ട് പഞ്ചായത്തുതല ഉദ്ഘാടനം കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് അനിൽ അക്കര നിർവ്വഹിച്ചു. അടാട്ട് സെന്ററിൽ നടന്ന പരിപാടിയിൽ അടാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ജെ. ദേവസി അധ്യക്ഷത വഹിച്ചു.

 

ഉദ്ഘാടനത്തിന് ശേഷം ഉടലക്കാവ് സെന്റർ കേന്ദ്രീകരിച്ച് ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. ഹരിതകർമസേന അംഗങ്ങൾ, സി.ഡി.എസ്, എ.ഡി.എസ് പ്രവർത്തകർ തുടങ്ങിയവർ ശുചീകരണ യജ്ഞത്തിൽ പങ്കെടുത്തു.

 

ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജിനോ ജേക്കബ്, വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ രാജീവ്, അടാട്ട് ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ടി. ജോബി, പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു.

 

date